city-gold-ad-for-blogger

പരീക്ഷയില്‍ മികച്ച വിജയം നേടുന്നവരുടെ കൂട്ടായ്മയായി എ പ്ലസ് ക്ലബ് കാസര്‍കോട്

കാസര്‍കോട്: (www.kasargodvartha.com 06.05.2017) പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്, എ ഗ്രേഡ് നേടുകയും പിന്നീടുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് തത്തുല്യമായ നേട്ടം കൈവരിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യം മനസ്സിലാക്കി കൊണ്ട് കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ എ പ്ലസ് ക്ലബ് കാസര്‍കോട് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു ലോഗോ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഇത്തരത്തിലുള്ള ഒരു കാല്‍വയ്പ് നടത്തിയ വിദ്യാര്‍ത്ഥികളെ കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു.

പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളിലും ബിരുദ ബിരുദാനന്തര പരീക്ഷകളിലും ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ വിജയ നിരക്ക് താരതമ്യേന കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളെ ഗവേഷണ രംഗത്തേക്കും മറ്റു ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലേക്കും എത്തിക്കുന്നതിനായി ജൂനിയര്‍, സീനിയര്‍, മെന്റര്‍ എന്നിങ്ങനെ മൂന്നു തരത്തിലുള്ള മെമ്പര്‍ഷിപ്പുകള്‍ എ പ്ലസ് ക്ലബില്‍ ഒരുക്കിയിട്ടുണ്ട്. ഐ എസ് ആര്‍ ഒ, നേവല്‍ അക്കാഡമി പോലെയുള്ള സ്ഥാപനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളും, രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള പ്രത്യേക കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിംഗ് ക്ലാസുകളും ക്ലബിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകരും പ്രശസ്ത അധ്യാപകരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘം ക്ലബ് അംഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കും. ഇപ്പോള്‍ പത്താം ക്ലാസ്, പ്ലസ് വണ്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ മെമ്പര്‍ഷിപ്പ് നേടാവുന്നതാണ്. മെമ്പര്‍ഷിപ്പിനും മറ്റു വിവരങ്ങള്‍ക്കും വേണ്ടി 9995238336, 9020022110 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സഹീര്‍ അദ്‌നാനിനെ പ്രസിഡന്റും ബര്‍ണറ്റ് റോസിനെ സെക്രട്ടറിയായും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്‍ രഞ്ജിത്തിനെ ട്രഷററായും ഫാത്തിമത്ത് ഷഹമ ഹമാനയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സൈനബ് ബങ്കര, ആലിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമ നയ്മ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. പ്രസന്നകുമാരി, രാധാകൃഷ്ണന്‍, അബ്ദുല്‍ നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.
പരീക്ഷയില്‍ മികച്ച വിജയം നേടുന്നവരുടെ കൂട്ടായ്മയായി എ പ്ലസ് ക്ലബ് കാസര്‍കോട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, SSLC, Examination, Winners, Club, Students, A plus Club Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia