city-gold-ad-for-blogger

Found Dead | കെ എസ് ടി പി റോഡില്‍ കലുങ്കിനെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ ബാര്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: (KasargodVartha) കെ എസ് ടി പി റോഡില്‍ കലുങ്കിനെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ ബാര്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വല്‍ പള്ളി കലയറ മന്ന്യോട്ട് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കൃഷ്ണന്റെ മകന്‍ നിധീഷിനെ(40)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Found Dead | കെ എസ് ടി പി റോഡില്‍ കലുങ്കിനെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ ബാര്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

അലാമിപള്ളി പുതിയബസ് സ്റ്റാന്‍ഡിന് സമീപത്തെ രാജ് റസിഡന്‍സിയിലെ ശുചീകരണ ജീവനക്കാരനായ നിധീഷ് വെള്ളിയാഴ്ച രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് കലുങ്കിലെ വെള്ളക്കെട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെ എസ് ഡി പി റോഡില്‍ കൊവ്വല്‍ പള്ളി ബസ് സ്‌റ്റോപിന് സമീപം ഉണ്ടായിരുന്ന കലുങ്ക് അപകടാവസ്ഥയിലായിരുന്നതിനാല്‍ രണ്ട് ദിവസം മുമ്പാണ് പുതിയ കലുങ്ക് നിര്‍മിക്കുന്നതിനായി റോഡ് പകുതി ഭാഗത്തോളം കുഴിച്ചത്. ഇവിടെ വീപ്പ വെച്ച് വഴിയടച്ചതല്ലാതെ റോഡ് പണി നടക്കുന്നതിന്റെ മുന്നറിയിപ്പൊന്നും സ്ഥാപിച്ചിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

കാലിനും കൈക്കും കുറച്ച് സ്വാധീനക്കുറവുള്ള നിധീഷ് ഇരു ഭാഗത്തു നിന്ന് വാഹനം വന്നപ്പോള്‍ അബദ്ധത്തില്‍ കലുങ്കിലേക്ക് വീണതാകാമെന്നാണ് സംശയിക്കുന്നത്. യുവാവ് ഏറെ വൈകിയും എത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു വെള്ളക്കെട്ടില്‍ മൃതദേഹം ഉണ്ടായിരുന്നത്.

ഏതെങ്കിലും വാഹനം ഇടിച്ചപ്പോള്‍ കുഴിയില്‍ വീണതാണോയെന്നും സംശയമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യ: ഓമന.

Found Dead | കെ എസ് ടി പി റോഡില്‍ കലുങ്കിനെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ ബാര്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Keywords: News, Malayalam News, Kasaragod News, Found Dead, KSTP Road, A bar employee found dead in a waterhole.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia