പോലീസിനെ നിലക്ക് നിര്‍ത്താന്‍ നടപടി സ്വീകരിക്കണം: എ അബ്ദുര്‍ റഹ് മാന്‍
Jul 28, 2017, 10:47 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2017) ടൗണ്‍ പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ അനാവശ്യമായി ജനങ്ങളെ ദ്രോഹിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖാന്തിരം നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടുന്നതിന് പകരം നിരപരാധികളെ മോശമായ ഭാഷയില്‍ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ഒന്നടങ്കം ആക്ഷേപിച്ചും ചില ഉദ്യോഗസ്ഥര്‍ സെന്‍കുമാര്‍ ചമയാന്‍ ശ്രമിക്കുകയാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ ശക്തമായ അമര്‍ഷത്തിനും പ്രതിഷേധത്തിനും ഇടം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ടൗണ്‍ എസ് ഐ യുടെ നേതൃത്വത്തില്‍ തളങ്കര ദീനാര്‍ നഗറിലും മറ്റും തെറിയുടെ പൂര പാട്ടാണ് നടത്തുന്നത്.

ചെറുപ്പക്കാരെ മാത്രമല്ല പ്രായം ചെന്നവരേയും രോഗികളേയും അകാരണമായി തടഞ്ഞ് നിര്‍ത്തി തെറിയഭിഷേകം നടത്തുകയാണ് പോലീസ് ചെയ്യുന്നത്. പള്ളിയില്‍ കയറി ഇമാമിനെ കുത്തി കൊന്നപ്പോഴും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരേയും വീട്ടിലേക്ക് നടന്ന് പോവുന്നവരേയും മാരകായുധങ്ങളുമായി വധിക്കാന്‍ ശ്രമിച്ചപ്പോഴും അനങ്ങാതിരുന്ന പോലീസ് നിരപരാധികളായ ജനങ്ങളെ തെറി വിളിച്ച് നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എ.അബ്ദുര്‍ റഹ് മാന്‍ കുറ്റപ്പെടുത്തി. ചില പോലീസുദ്യോഗസ്ഥരുടെ ഇത്തരം ചെയ്തികളെ സംബന്ധിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ കത്തില്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, Police, N.A.Nellikunnu, Strict action, A Abdul Rahman, A Abdul Rahman against police.