Zubaida Nileswaram | ജീവിതത്തിന്റെ പൊള്ളുന്ന നിമിഷങ്ങളെ പേനയിലൂടെ കുറിച്ച അബൂക്ക; എഴുത്തിന്റെയും വരയുടെയും വഴിയില്‍ 'സുബൈദ നീലേശ്വരം' 76 ലേക്ക്
May 28, 2023, 15:01 IST
-സുധീഷ് പുങ്ങംചാല്‍
നീലേശ്വരം: (www.kasargodvartha.com) ജീവിത പങ്കാളിയുടെ പേര് തൂലിക നാമമാക്കി ലോകം മുഴുവന്‍ സഞ്ചരിച്ച മനുഷ്യന്, അലഞ്ഞ് തിരിഞ്ഞ് രാജ്യത്തിന്റെ വിവിധ ദിക്കുകളിലെത്തി, അനുഭവിച്ചറിഞ്ഞ ജീവിതത്തിന്റെ പൊള്ളുന്ന നിമിഷങ്ങളെ തന്റെ പേനയിലൂടെ കുറിച്ചു. എഴുത്തിന്റെയും വരയുടെയും വഴിയിലൂടെ 76 ലേക്ക് കടക്കുകയാണ് എഴുത്തുകാരനും കാര്‍ടൂണിസ്റ്റുമായ സുബൈദ നീലേശ്വരം എന്ന അബൂബകര്‍. 76-ാം അദ്ദേഹത്തിന്റെ വീട്ടില്‍ കഥാസായാഹ്നം സംഘടിപ്പിച്ച് കൊണ്ട് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കാഞ്ഞങ്ങാട് പ്രസ്ഫോറം.
ജൂണ്‍ അഞ്ചിന് വൈകീട്ട് 'അബൂക്ക'യുടെ വീട്ടില്‍ വെച്ച് നടക്കുന്ന കഥാസായാഹ്നത്തില് പ്രമുഖ കഥാകൃത്തുക്കള്‍, സാഹിത്യകാരന്മാര്. മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദേശീയ പാതയോരത്തെ നീലേശ്വരം തോട്ടത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള അഞ്ചുസെന്റിലെ വീട്ടില്‍ ഇദ്ദേഹവും ഭാര്യ സുബൈദയും മാത്രമാണുള്ളത്.
കേരള സാഹിത്യ അകാഡമി മാസം നല്കുന്ന 1500 രൂപ മാത്രമാണ് ഏക വരുമാന മാര്‍ഗം. വരയ്ക്കും സാഹിത്യത്തിനും വേണ്ടി തന്റെ യൗവനകാലം മാറ്റിവച്ച് പാവപ്പെട്ട മനുഷ്യരുടെ ജീവിതം വരകളിലൂടെയും എഴുത്തിലൂടെയും വിളിച്ച് പറഞ്ഞ അബൂബകര്‍ തലച്ചോറില്‍ രക്തംകട്ട പിടിച്ച് ഓര്‍മകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ഈ രോഗാവസ്ഥയെക്കുറിച്ച് അദ്ദേഹം ഇതുവരെയും മനസിലാക്കിയിട്ടില്ല. ഇനിയും ഒരുപാട് സഞ്ചരിക്കണമെന്നും എഴുതണമെന്നുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കൈവഴങ്ങാത്തതും കാലിന് ബലക്ഷയം വന്നതും എഴുതാനും യാത്രചെയ്യാനും പറ്റാതെയായി.
ഒരു കാലത്ത് സൗഹൃദം ഏറ്റവും വലിയ സമ്പാദ്യമായി നടന്ന മനുഷ്യനെ ഇന്ന് ആര്‍ക്കും വേണ്ടാതെയായി. വിരലിലെണ്ണാവുന്നവര്‍ മാത്രം വന്നുപോകാറുണ്ടെന്ന് അബൂക്ക പറയുന്നു. അതില്‍ ദുഖമുണ്ടോ എന്ന ചോദ്യത്തിന് സങ്കടമുള്ളിലൊതുക്കി ഒരു മൂളല്‍മാത്രം. അലമി, ജയില്‍കുറിപ്പുകള്‍, നഗ്നശരീരം, പരിപ്പ് മുറിക്കുന്ന കത്തി, ഹരിദ്വാര്‍ തുടങ്ങിയ ഇരുപതിലധികം പുസ്തകങ്ങള്‍ അബൂക്ക എഴുതിയിട്ടുണ്ട്. കരിനാഗം എന്ന ചെറുകഥ കണ്ണൂര്‍ സര്‍വകലാശാല എംഎ മലയാളം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുമുണ്ട്.

1970-ല്‍ ചന്ദ്രികാ വാരികയിലായിരുന്നു ആദ്യ ജോലി. പിന്നീട് മാധ്യമം, ദീപിക, ഗ്രീന്‍ കേരള മാസിക എന്നിവിടങ്ങിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനം സഊദി അറേബ്യയിൽ നിന്നുള്ള മലയാള പത്രമായ മലയാളം ന്യൂസിലാണ് ജോലി ചെയ്തിരുന്നത്. അക്ഷരങ്ങളെ ജീവിതമര്ഗമാക്കി ഉടനീളം കൊണ്ടുനടന്ന മനുഷ്യനെ സാഹിത്യലോകം പോലും വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ മാനിച്ച് 2011ല്‍ ജില്ലാഭരണകൂടം അബൂബകറിനെ ആദരിച്ചിരുന്നു.
Keywords: Zubaida Nileswaram, Malayalam Literature, Malayalam News, Kerala News, Kasaragod News, 76 years for 'Zubaida Nileswaram' in way of writing and drawing.
< !- START disable copy paste -->