city-gold-ad-for-blogger
Aster MIMS 10/10/2023

ടി വി കാണാനെത്തിയ 13 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ 61കാരനെ 9 വർഷം കഠിനതടവിനും പിഴയടക്കാനും ശിക്ഷിച്ചു

കാസർകോട്:(www.kasargodvartha.com 22.02.2022) ടി വി കാണാനെത്തിയ 13 കാരിയെ പീഡിപ്പിച്ച 61കാരനെ ഒമ്പത് വർഷം കഠിനതടവിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു.
                       
ടി വി കാണാനെത്തിയ 13 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ 61കാരനെ 9 വർഷം കഠിനതടവിനും പിഴയടക്കാനും ശിക്ഷിച്ചു

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മാത്യൂ ആൻ്റണി എന്ന അപ്പച്ചനെ (61)നെയാണ് കാസർകോട് പോക്സോ കോടതി ജഡ്ജ് ഏ വി ഉണ്ണികൃഷ്ണൻ വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ഒമ്പത് വർഷം കഠിന തടവിനും ഒന്നര ലക്ഷം പിഴയടക്കാനും ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. 2016 മെയ് മാസത്തിൽ ഒരു ദിവസം പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്നാണ് കേസ്.

വെള്ളരിക്കുണ്ട് പൊലീസ് രെജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ് എം എസ്, ഡി വൈ എസ് പിയായിരുന്ന എം വി സുകുമാരനായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി.

Keywords: News, Kerala, Kasaragod, Top-Headlines, Court order, Molestation, Man, Police, 61 year old man sentenced to 9 years imprisonment and fine for molesting 13 year old.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL