Arrested | 10 വയസുകാരിയെ ആശുപത്രി ലിഫ്റ്റില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍
Nov 22, 2023, 20:19 IST
കുമ്പള: (Kasargod Vartha) മാതാവിനൊപ്പം ആശുപത്രിയിലെത്തിയ 10 വയസുകാരിയെ ലിഫ്റ്റില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദിനെ (53) യാണ് കുമ്പള സി ഐ അനൂപ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് മരുന്നുവാങ്ങാനായി ഫാര്‍മസിയിലേക്ക് പോയപ്പോള്‍ തനിച്ചായ പെണ്‍കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് ലിഫ്റ്റ് കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ലിഫ്റ്റിനകത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
മരുന്ന് വാങ്ങിയെത്തിയ മാതാവ് മകളെ കാണാതായതോടെ അന്വേഷിക്കുന്നതിനിടയില്‍ ലിഫ്റ്റിന് സമീപം കണ്ടെത്തുകയും, കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് മാതാവ് കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ ദൃശ്യം ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞതും പിടികൂടുന്നതിന് സഹായകരമായി.

Keywords: Police, Arrest, Kumbala, Kerala News, Kasaragod News, Malayalam News, Kumbala News, Crime News, Assault, 53-year-old Man Arrested For Assaulting Minor Girl.
< !- START disable copy paste -->