city-gold-ad-for-blogger

51 'രതീഷുമാർ' ഒത്തുകൂടി; കൗതുകമായി കാഞ്ഞങ്ങാട്ടെ സംഗമം

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2022) നഗരം വ്യത്യസ്തമായ സംഗമത്തിന് സാക്ഷിയായി.'രതീഷ്' എന്ന പേരില്‍ മാത്രം സമാനതയുള്ള 51 യുവാക്കളാണ് കുടുംബസമേതം മേലാങ്കോട്ട് ഒത്തുചേര്‍ന്ന് കാഴ്ചക്കാര്‍ക്ക് കൗതുകം പകർന്നത്. കുഞ്ചത്തൂര്‍ മുതല്‍ കാലിക്കടവ് വരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതേസമയം ഇതേ പേരിലുള്ള 20 പേര്‍ ആപ് വഴി വിദേശത്ത് നിന്നും പരിപാടിയില്‍ പങ്കെടുത്തു.

  
51 'രതീഷുമാർ' ഒത്തുകൂടി; കൗതുകമായി കാഞ്ഞങ്ങാട്ടെ സംഗമം



പേരില്‍ മാത്രമേ പൊരുത്തമുള്ളൂ. തൊഴിലും നാടും വേഷവും അഭിരുചിയും എല്ലാം വ്യത്യസ്തം. കാഞ്ഞങ്ങാട്ടെ മൂന്ന് രതീഷുമാരുടെ മനസില്‍ ആറു മാസം മുമ്പ് ഉദയം ചെയ്ത ആശയമാണ് രതീഷുമാരെ കണ്ടെത്തി കൂട്ടായ്മയുണ്ടാക്കുക എന്നത്. അധികം വൈകാതെ അത് പിറവിയെടുക്കുകയും നാട്ടിലും മറുനാട്ടിലുമായി ഇരുനൂറിനടുത്ത് അംഗങ്ങളുള്ള വട വൃക്ഷമായി വളരുകയുമായിരുന്നു.

രതീഷ് സൗഹൃദ കൂട്ടായ്മയുടെ ആദ്യ സംഗമമാണ് മേലാങ്കോട്ട് ലയണ്‍സ് ഹോളില്‍ നടന്നത്. തൊട്ടടുത്തുള്ള എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂൾ വളപ്പിൽ തെങ്ങിന്‍ തൈ നട്ടു കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടന്ന സംഗമത്തില്‍ രതീഷുമാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ജില്ലാ ആശുപത്രി ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ എം ദാക്ഷായണി ഉദ്ഘാടനം ചെയ്തു. രതീഷ് വിപഞ്ചിക അധ്യക്ഷത വഹിച്ചു.

എഴുത്തുകാരിയും അധ്യാപികയുമായ സി പി ശുഭ മുഖ്യപ്രഭാഷണം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. കൊടക്കാട് നാരായണന്‍, ചട്ടഞ്ചാല്‍ ഹയര്‍ സെകൻഡറി സ്‌കൂള്‍ പ്രിന്‍സിപൽ രതീഷ് കുമാര്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് പി പ്രവീണ്‍ കുമാര്‍, ഗോകുലാനന്ദന്‍ മോനാച്ച, രതീഷ് കാലിക്കടവ്, രതീഷ് കാര്‍ത്തുമ്പി സംസാരിച്ചു. സംഗമത്തെ സര്‍ഗസാന്ദ്രമാക്കി അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


Keywords:  Kanhangad, Kasaragod, Kerala, News, Top-Headlines, Meet, Lions Club, Ratheesh meet conducted.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia