city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

4 കിലോ കഞ്ചാവുമായി അറസ്റ്റിലായ പ്രതിക്ക് 5 വര്‍ഷം തടവും 1 ലക്ഷം പിഴയും

കാസര്‍കോട്: (www.kasargodvartha.com 26.11.2019) നാല് കിലോ കഞ്ചാവുമായി അറസ്റ്റിലായ പ്രതിയെ അഞ്ചു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഉച്ചക്കടവ് കുളത്തൂര്‍ കണ്ണംകുഴിയിലെ ടി ഫ്രാന്‍സിസിനെ (43) യാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (മൂന്ന്) ജഡ്ജ് സി കെ നിര്‍മല ശിക്ഷിച്ചത്.

2014 ജനുവരി 12ന് വൈകിട്ട് 4.45 മണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവുമായി ഏറനാട് എക്സ്പ്രസില്‍ വന്നിറങ്ങിയപ്പോഴാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് സംഘം പ്രതിയെ അറസ്റ്റുചെയ്തത്. രണ്ട് കിലോ വീതമുള്ള രണ്ട് പൊതികളിലായി ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

അന്നത്തെ ടൗണ്‍ എസ് ഐയും ഇപ്പോള്‍ ബേഡകം സി ഐയുമായ ടി ഉത്തംദാസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധികം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

 4 കിലോ കഞ്ചാവുമായി അറസ്റ്റിലായ പ്രതിക്ക് 5 വര്‍ഷം തടവും 1 ലക്ഷം പിഴയും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, case, arrest, accused, Ganja, Railway station, Police, 5 year imprisonment for Ganja case accused

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia