കുഡ്ലുവിലെ അക്രമം: 5 പേര് കസ്റ്റഡിയില്‍, നെല്ലിക്കുന്നില്‍ വീടിന് നേരെ കല്ലേറ്, പോലീസ് ജാഗ്രതയില്‍
Aug 22, 2014, 23:32 IST
കാസര്‍കോട്: (www.kasargodvartha.com 22.08.2014) കുഡ്ലുവില് ഒരു ആരാധനാലയത്തിനും രണ്ട് വീടുകള്‍ക്കും നേരെ കല്ലേറും അതിക്രവും നടത്തിയ സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഇവരെ കൂടാതെ മറ്റു ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇവരെപിന്നീട് വിട്ടയച്ചു. ഇതിനിടയില്‍ നെല്ലിക്കുന്നില്‍ ഒരു വീടിന് നേരെയും കല്ലേറുണ്ടായി. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് കല്ലേറുണ്ടായത്.
കുഡ്ലുവിലെ ആരാധനാലയത്തിന് നേരെയുണ്ടായ അതിക്രമത്തെ തുടര്‍ന്ന് കാസര്‍കോട് നഗരപരിസരത്തെ മുഴുവന്‍ ആരാധനാലയങ്ങള്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും കര്‍ശന ജാഗ്രത പാലിച്ചുംവരികയാണ്. വ്യാഴാഴ്ച രാത്രിയാണ് കുഡ്ലുവില് ആരാധനാലയത്തിനും വീടുകള്‍ക്കും നേരെ അക്രമുണ്ടായത്. തലേന്ന് രാത്രി രണ്ട് വീടുകള്‍ക്ക് നേരെയും അക്രമം ഉണ്ടായി. ആരാധനാലയത്തിലെ ട്യൂബ് ലൈറ്റുകള്‍ പൊട്ടിച്ചനിലയിലായിരുന്നു. ആരാധനാലയ ഭാരവാഹികളുടെ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വീടുകളുടെ ജനല്‍ ഗ്ലാസുകളും കല്ലേറില്‍ തകര്‍ന്നിരുന്നു.
കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, സി.ഐ ജേക്കബ്, എസ്.ഐ എം. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചൂരി, കുഡ്ലു, നെല്ലിക്കുന്ന്, മീപ്പുഗുരി ഭാഗങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിവരുന്നത്. ഇതിനിടയിലാണ് അഞ്ച് പേര് പോലീസ് കസ്റ്റഡിയിലായത്. ഇതില്‍ ഏതാനും പേര് കുറ്റംസമ്മതിച്ചതായും ഇവരുടെ അറസ്റ്റ് ശനിയാഴ്ചയോടെ ഉണ്ടാകുമെന്നും ഡി.വൈ.എ,സ്.പി ടി.പി രഞ്ജിത്തും, സി.ഐ ജേക്കബും അറിയിച്ചു.

Related News:
കുഡ്ലുവില് ആരാധനാലയത്തിനും വീടുകള്‍ക്കും നേരെ അക്രമം
Keywords : Kasaragod, Police, Kerala, Complaint, Stone Pelting, Nellikkunnu, Kudlu, House.