KMCC നേതാവിന്റെ വീട് അഭിഭാഷകന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം അക്രമിച്ചു: 5 പേര്‍ക്ക് പരിക്ക്
Jun 5, 2014, 11:57 IST
കാസര്‍കോട്: (www.kasargodvartha.com 05.06.2014) കെ.എം.സി.സി. സൗദി ഇന്റണ്‍ പ്രൊവിഡന്‍സ് പ്രസിഡന്റ് ഖാദര്‍ ചെങ്കളയുടെ ചെങ്കള കുണ്ടുമാരത്തെ വീട് അഭിഭാഷകന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം അക്രമിച്ചു. അക്രമത്തില്‍ ഖാദര്‍ ചെങ്കളയുടെ മാതാവും സഹോദരിയും അടക്കം അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇവരെ ചെങ്കള ഇ.കെ. നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടും പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അക്രമി സംഘം തകര്‍ത്തു. ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് 20 ഓളം കാറുകളിലെത്തിയ സംഘം വീടിന് നേരെ അക്രമണം നടത്തിയത്. ഇതിന് തൊട്ടുമുമ്പ് രാത്രി എട്ട് മണിയോടെ ഖാദര്‍ ചെങ്കളയുടെ മരുമകന് മഹറൂഫ് ടൗണില്‍ വന്ന വീട്ടിലെ സ്ത്രീകളുമായി കാറില്‍ പോകുമ്പോള്‍ ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ സന്തോഷ്നഗറില്വെച്ച് കാറിന് കുറുകെ ബൈക്ക് നിര്‍ത്തിയ അഭിഭാഷകന് വഴി തടഞ്ഞ് അസഭ്യംപറയുകയും സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
നേരത്തെ കാറിലെ സ്ത്രീകളെ കമന്റടിച്ചതിനാലാണ് ബൈക്കിന് സൈഡ് കൊടുക്കാതിരുന്നതെന്ന് മെഹറൂഫ് പറഞ്ഞു. അഭിഭാഷകന്റെ നടപടി മെഹറൂഫ് തടഞ്ഞതിന്റെ വിരോധത്തിലാണ് രാത്രി ഗുണ്ടകളേയും കൂട്ടിവന്ന് അഭിഭാഷകന് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. അക്രമികളെ കണ്ട് ഖാദറിന്റെ മാതാവ് വാതില്‍ കുറ്റിയിടാന്‍ ശ്രമിച്ചപ്പോള്‍ ചവിട്ടിത്തുറക്കുന്നതിനിടയില് തെറിച്ചുവീണാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇതുകണ്ട് സഹോദരി ബോധംകെട്ടുവീണു. മറ്റു സ്ത്രീകളേയും അക്രമികള്‍ കയ്യേറ്റം ചെയ്തു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എല്‍. 14 ജെ 446 നമ്പര്‍ കാറിന്റെ മുഴുവന്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്തും. വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഖാദര്‍ ചെങ്കളയുടെ മാതാവ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്കി. എസ്.പിക്കും പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. നൂറോളം വരുന്ന സംഘത്തില്‍ ഇരുപതോളം പേരാണ് വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയതെന്നും വീട്ടുകാര്‍ പറയുന്നു.
Also Read:
മോഡി ഒബാമ കൂടിക്കാഴ്ച സെപ്റ്റംബറില്‍ വാഷിംഗ്ടണില്‍
Keywords: KMCC Leader, Assaulted, Injured, Attack, 5 Hospitalised after assaulting, Police, Case.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067