city-gold-ad-for-blogger

Health Centre | കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മുഖച്ഛായ മാറും; നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി രൂപ അനുവദിച്ച് സര്‍കാര്‍ ഉത്തവിറങ്ങി; ബ്ലോക് പഞ്ചായത് ഇടപെടല്‍ തുണയായി

കുമ്പള: (www.kasargodvartha.com) കടുത്ത അവഗണനകള്‍ നേരിട്ട് കൊണ്ടിരുന്ന കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആശ്വാസം പകര്‍ന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപ അനുവദിച്ച് സര്‍കാര്‍ ഉത്തവിറക്കി. കാസര്‍കോട് ബ്ലോക് പഞ്ചായതിന്റെ ഇടപെടല്‍ ഇതിന് സഹായകമായതായി ഭരണസമിതി അറിയിച്ചു.
       
Health Centre | കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മുഖച്ഛായ മാറും; നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി രൂപ അനുവദിച്ച് സര്‍കാര്‍ ഉത്തവിറങ്ങി; ബ്ലോക് പഞ്ചായത് ഇടപെടല്‍ തുണയായി

കാസര്‍കോട് ബ്ലോക് പഞ്ചായതിന് കീഴിലുള്ള ഈ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് 5.10 കോടി രൂപയുടെ പ്രോജക്ട് മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫ് മുഖാന്തരം ബ്ലോക് പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷന്‍ അശ്‌റഫ് കര്‍ള സര്‍കാരിന് സമര്‍പിച്ചിരുന്നു. 1954ല്‍ അന്നത്തെ മദ്രാസ് മുഖ്യമന്ത്രി ആയിരുന്ന കെ കാമരാജ് സര്‍കാരിന്റെ കാലം മുതല്‍ പഴക്കമുള്ള കെട്ടിടമാണ് ആരോഗ്യ കേന്ദ്രത്തിന് നിലവിലുള്ളത്.
    
Health Centre | കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മുഖച്ഛായ മാറും; നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി രൂപ അനുവദിച്ച് സര്‍കാര്‍ ഉത്തവിറങ്ങി; ബ്ലോക് പഞ്ചായത് ഇടപെടല്‍ തുണയായി

ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ഇവിടെ മുമ്പ് പ്രസവത്തിനും കിടത്തി ചികിത്സയ്ക്കും കൂടി നിരവധിയാളുകള്‍ എത്തിയിരുന്നു. നല്ലൊരു കെട്ടിടവും മറ്റു സൗകര്യങ്ങളും വരുന്നതോടു കൂടി കുമ്പളയുടെ മുഖച്ഛായ തന്നെമാറുമെന്നാണ് ബ്ലോക് ഭരണ സമിതി കണക്കുകൂട്ടുന്നത്. തീരദേശ മേഖലയിലെ ആരോഗ്യ മേഖലയില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഈ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസനം ജനങ്ങളുടെ കാലങ്ങളായുള്ള സ്വപ്നമാണ്. ഇതാണ് പുതിയ കെട്ടിടം നിലവില്‍ വരുന്നോട് കൂടി പൂവണിയുന്നത്.

Keywords: Kumbla, Kasaragod Block Pachayat, Health Centre, Health News, Kerala News, Kasaragod News, Health News, 5 crores sanctioned for renovation work of Kumbla CHC.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia