city-gold-ad-for-blogger

കോഴിക്കോട്ട് സമ്പര്‍ക്കത്തിലൂടെ ഒരു ഫ്‌ളാറ്റിലെ 5 പേര്‍ക്ക് കോവിഡ്; 2 പേര്‍ കാസര്‍കോട്ടുമെത്തി, റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: (www.kasargodvartha.com 06.07.2020) സമ്പര്‍ക്കത്തിലൂടെ ഒരു ഫ്ളാറ്റിലെ അഞ്ചുപേര്‍ക്ക് കോവിഡ്. ഇതോടെ ഇവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് സമൂഹവ്യാപന തടയാന്‍ അധികൃതര്‍ നടപടി കര്‍ശനമാക്കി. രോഗികളില്‍ രണ്ടു പേര്‍ പുതിയങ്ങാടിയിലെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങളും സന്ദര്‍ശിച്ചതായി റൂട്ട് മാപ്പില്‍ വ്യക്തമാക്കുന്നു.
കോഴിക്കോട്ട് സമ്പര്‍ക്കത്തിലൂടെ ഒരു ഫ്‌ളാറ്റിലെ 5 പേര്‍ക്ക് കോവിഡ്; 2 പേര്‍ കാസര്‍കോട്ടുമെത്തി, റൂട്ട് മാപ്പ് പുറത്തുവിട്ടു

ഇവിടെയുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ കൃഷ്ണന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ 30-ന് പ്രദേശത്ത് പ്രത്യേക സ്രവപരിശോധന നടത്തി. തുടര്‍ന്നാണ് ഫ്ളാറ്റിലെ അഞ്ച് പേര്‍ക്ക് കൃഷ്ണന്റെ സമ്പര്‍ക്കത്തിലൂടെ രരോഗം പിടിപെട്ടതായി കണ്ടെത്തിയത്. 

രോഗം സ്ഥിരീകരിച്ച 53ഉം 63ഉം വസ്സുള്ള വെള്ളയിലെ ഫ്ളാറ്റിലെ താമസക്കാരാണ് പുതിയങ്ങാടിയിലെ ബന്ധുവിന്റെ കല്ല്യാണത്തില്‍ പങ്കെടുത്ത്. ജൂണ്‍ 10-നും 11-നും ആണ് പുതിയങ്ങാടിയിലെ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത് സ്വന്തം വാഹനത്തില്‍ ജൂണ്‍ 11-ന് തിരികെ വീട്ടിലെത്തിയത്. ജൂണ്‍ 13-ന് രാവിലെ എട്ടു മണിക്കും രാത്രി 10 മണിക്കും ഇടയില്‍ കാസര്‍കോട് ജില്ലയിലെ ചിലയിടങ്ങളും സന്ദര്‍ശിച്ചതായി വ്യക്തമായി. ടൂറിസ്റ്റ് ബസ്സിലാണ് യാത്ര ചെയ്തത്. ജൂണ്‍ 15 മുതല്‍ ജൂണ്‍ 19 വരെ വീട്ടില്‍ തന്നെ കഴിഞ്ഞു. ജൂണ്‍ 20-ന് രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ പുതിയങ്ങാടിയുള്ള ബന്ധുവീട്ടില്‍ ആയിരുന്നു. ജൂണ്‍ 21 മുതല്‍ ജൂലൈ 5 വരെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ച 53 വയസുകാരി ജൂണ്‍ 27-ന് ഫ്‌ളാറ്റിന് അടുത്തുള്ള മില്‍മ ഷോപ്പില്‍ വൈകിട്ട് നാലു മണിയോടെ എത്തിയിരുന്നു. കോഴിക്കോട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലുള്ള ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.


Keywords:  Kozhikode, news, Kerala, COVID-19, Report, case, kasaragod, Patient's, 5 contact covid positive cases in Kozhikode; 2 visited Kasaragod, Rout map out 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia