വീടിൻ്റെ അടുക്കള ഭാഗത്തോട് ചേർന്ന് സൂക്ഷിച്ച 47. 7 കിലോ കഞ്ചാവ് കണ്ടെത്തി; വീട്ടുടമ അറസ്റ്റിൽ
Nov 12, 2021, 11:39 IST
കുമ്പള: (www.kasargodvartha.com 12.11.2021) വീടിൻ്റെ അടുക്കള ഭാഗത്തോട് ചേർന്ന് സൂക്ഷിച്ച 47. 7 കിലോ കഞ്ചാവുമായി വീട്ടുടമ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുലൈമാനെ (52) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഡെപ്യൂടി കമീഷനറുടെ ചുമതയുള്ള അസിസ്റ്റന്റ് എക്സൈസ് കമീഷനർ കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട് പരിശോധിച്ചത്.
സുലൈമാനും കുടുംബവും താമസിക്കുന്ന വീടിന്റെ കിഴക്കു ഭാഗത്തുള്ള വർക് പ്രദേശത്ത് നിന്നാണ് 43.7 കിലോ കഞ്ചാവ് പിടികൂടിയത്. കുമ്പള എക്സൈസ് ഇൻസ്പെക്ടർ അഖിൽ എയും സംഘവുമാണ് കഞ്ചാവ് വേട്ട നടത്തിയത്. എൻ ഡി പി എസ് പ്രകാരമാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രിവന്റീവ് ഓഫീസർ എം രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത് കെ, സുധീഷ് പി, വിനോദ് കെ, ശ്രീജിഷ് എം, സബിത് ലാൽ, അമിത് കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിജില വി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, News, Kumbala, Ganja seized, Ganja, Arrest, House, Excise, Office, 47.7 kg of cannabis found near kitchen area of house; owner arrested.
< !- START disable copy paste -->