ചരക്ക് ലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്ന 5 കോടി രൂപ വില വരുന്ന 460 കിലോ കഞ്ചാവ് പൊലീസ് പിടികൂടി; 3 പേര്‍ അറസ്റ്റില്‍
തൃശൂര്‍: (www.kasargodvartha.com 31.01.2022) ചാലക്കുടിക്കടുത്ത് കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട. ടെംപോ ലോറിയില്‍ കടത്തുകയായിരുന്ന 460 കിലോ (200 പാകെറ്റ് ) കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു (32), വടക്കാഞ്ചേരി സ്വദേശി ശാഹിന്‍(33), പൊന്നാനി സ്വദേശി സലിം (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിപണിയില്‍ അഞ്ച് കോടി രൂപയോളം ചില്ലറ വിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പിയും സി ആര്‍ സന്തോഷും സംഘവും ചേര്‍ന്ന് പിടികൂടിയത്. ചരക്ക് ലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു കഞ്ചാവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
KL 72 8224 നമ്പറുള്ള ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന 'മിഷന്‍ ഡാഡ്' ഓപറേഷന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയായിരുന്നു കഞ്ചാവ് വേട്ട.
പിടിയിലായ ശാഹിന്‍ മൂന്നു വര്‍ഷം മുന്‍പ് പച്ചക്കറി വ്യാപാരിയില്‍നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, State, Thrissur, Top-Headlines, Drugs, Ganja, Ganja seized, Police, Arrest, Accused, 460 Kg Cannabis Caught at Kodakara