പൊവ്വലില്‍ കാര്‍ മരത്തിലിടിച്ച് കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്
Oct 13, 2013, 23:54 IST
പൊവ്വല്‍: ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട ആള്‍ട്ടോ കാര്‍ മരത്തിലിടിച്ച് തകര്‍ന്ന് നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
സഞ്ജീവ (50), ഭാര്യ കമല (40), രഞ്ജിത്ത്, ഗീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. സഞ്ജീവയുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ പൊവ്വലിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ നാട്ടുകാരാണ് കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് സാരമായതിനാല്‍ പ്രഥമ ശുശ്രൂഷക്ക് ശേഷം ഇവരെ മംഗലാപുരത്തേക്ക് മാറ്റി.
![]() |
| File Photo |
Advertisement:







