city-gold-ad-for-blogger

മുരളി വധം: മുഖ്യ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച 4 പേര്‍ അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 11.11.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പളയിലെ പി. മുരളിയെ വധിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുതിരപ്പാടിയിലെ നിധിന്‍(20), കിരണ്‍ (23), അജിത് (22), മഹേഷ് (23) എന്നിവരെയാണ് ഡി.വൈ. എസ്. പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച രാത്രി ബീരന്ത്ബയലിലെ ഒരു ക്ലബ്ബില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് മഫ്തിയിലെത്തിയ ഡി.വൈ. എസ്.പി.യും പോലീസുകാരും തന്ത്രപരമായി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. കൊലയില്‍ നേരിട്ട് പങ്കാളികളായവരും കേസില്‍ നേരത്തേ അറസ്റ്റിലായവരുമായ  അനന്തപുരത്തെ ശരത് രാജ്, കുതിരപ്പാടിയിലെ ദിനു എന്ന ദിനേശന്‍, വരദരാജ്, ധര്‍ബ്ബത്തടുക്കയിലെ മിഥുന്‍ എന്നിവരെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇപ്പോള്‍ അറസ്റ്റിലായവരാണെന്ന് പോലീസ് പറഞ്ഞു.

ഒക്ടോബര്‍ 27നാണ് മുരളിയെ ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ ശാന്തിപ്പള്ളത്തുവെച്ച് കുത്തിക്കൊലപ്പെടുത്തിയത്.  പ്രദീപ് കുമാര്‍ ചവറ, സിനീഷ് സിറിയക്, സുനില്‍ എബ്രഹാം എന്നിവരും ഡി.വൈ.എസ്.പി.യ്‌ക്കൊപ്പം പ്രതികളെ അറസ്റ്റുചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.

മുരളി വധം: മുഖ്യ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച 4 പേര്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വീട്ടില്‍ ശൗചാലയമില്ലാത്തവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍

Keywords:  4 accused arrested in Murali murder case, Kumbala, Police, Club, Bike, Friend, Kerala.


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia