city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NH Work | തലപ്പാടി - ചെങ്കള ആറുവരി ദേശീയപാതയുടെ പണികൾ 35 ശതമാനം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഉന്നത ഉദ്യോഗസ്ഥരും കരാർ കംപനിയും

കാസർകോട്: (www.kasargodvartha.com) ദേശീയപാത 66ൽ കേരളത്തിലെ ആദ്യ റീചായ തലപ്പാടി - ചെങ്കള ആറുവരിപാതയുടെ പ്രവൃത്തികൾ 35 ശതമാനം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഉന്നത ഉദ്യോഗസ്ഥരും കരാർ കംപനിയും. ഈ മാസം 15നാണ് പാത നിർമാണത്തിന്റെ രണ്ട് നാഴിക കല്ലുകൾ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി പൂർത്തിയാക്കിയിരിക്കുന്നത്. കണ്ണൂർ പ്രോജക്ട് ഇംപ്ലിമെൻ്റേഷൻ യൂനിറ്റിന് കീഴിലുള്ള നാല് പാകേജുകളിൽ രണ്ട് നാഴികക്കല്ലുകൾ ആദ്യം പൂർത്തിയാക്കുന്നത് ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്ത പ്രൊജക്റ്റിലാണ് എന്നത് അഭിമാനർഹമായ നേട്ടമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

NH Work | തലപ്പാടി - ചെങ്കള ആറുവരി ദേശീയപാതയുടെ പണികൾ 35 ശതമാനം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഉന്നത ഉദ്യോഗസ്ഥരും കരാർ കംപനിയും

ദേശീയപാത അതോറിറ്റിക്ക് കീഴിൽ സൊസൈറ്റി നടത്തുന്ന ആദ്യനിർമാണമാണെന്ന പ്രാധാന്യവും ഇതിനുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ദേശീയപാതയുടെ പണികൾ 35 ശതമാനം പൂർത്തിയാക്കിയതിന്റെ സന്തോഷം ദേശീയപാതാ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത ചടങ്ങിൽ കേക് മുറിച്ചാണ് ആഘോഷിച്ചത്. ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി കേക് മുറിച്ച് അതിഥികൾക്ക് സമ്മാനിച്ചു. ഗുണമേന്മയോടെയും സമയബന്ധിതമായും രണ്ടു നാഴികക്കല്ലുകൾ പൂർത്തിയാക്കിയ പ്രൊജക്റ്റ് ടീമിനെ ദേശീയപാതാ അതോറിറ്റി പ്രതിനിധികളും ഇൻഡിപെൻഡൻ്റ് എൻജിനീയറും അഭിനന്ദിച്ചു.

NH Work | തലപ്പാടി - ചെങ്കള ആറുവരി ദേശീയപാതയുടെ പണികൾ 35 ശതമാനം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഉന്നത ഉദ്യോഗസ്ഥരും കരാർ കംപനിയും

ദേശീയപാത സൈറ്റ് എൻജിനീയർ ഹർകേഷ് മീണ, ഇൻഡിപെൻഡൻ്റ് എൻജിനിയർമാരുടെ ടീം ലീഡർ ശൈലേഷ് കുമാർ സിൻഹ, റെസിഡൻ്റ് എൻജിനീയർ ശങ്കർ ഗണേശ്, സൊസൈറ്റിയുടെ ഡയറക്ടർമാരായ പി പ്രകാശൻ, പികെ സുരേഷ് ബാബു, കെടി രാജൻ, കെടികെ അജി, ചെയർമാൻ്റെ ഉപദേഷ്ടാവ് ജയകുമാർ, സിഒഒ സുനിൽകുമാർ രവി, സിജിഎം റോഹൻ പ്രഭാകർ, സീനിയർ പ്രൊജക്റ്റ് മാനേജർ എ നാരായണൻ, തലപ്പാടി – ചെങ്കള റോഡ് പ്രൊജക്റ്റിലെ പ്രധാന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

ഹൈബ്രിഡ് ആന്വിറ്റി രീതിയിൽ നടപ്പാക്കുന്ന 39 കി.മീ എക്സ്പ്രസ് വേ പ്രൊജക്റ്റിൻ്റെ നിർവഹണത്തിൽ നാഴികക്കല്ലായാണ് 35 ശതമാനം നിർമാണ പ്രവർത്തനം പൂർത്തീകരിച്ചത്. റോഡ് നിർമാണത്തിന് പുറമെ പാലങ്ങൾ, ഓവുചാലുകൾ തുടങ്ങിയവയെല്ലാം സമയ ബന്ധിതമായി തന്നെ തീർക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അധികൃതർ പറഞ്ഞു.

Keywords: Kasaragod, Kerala, News, National Highway, Thalappady, Chengala, Bridge, Drainage, Top-Headlines, 35 percent of work on Thalappadi-Chengala six-lane highway completed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia