റോഡരികിൽ ഒളിപ്പിച്ചു വച്ച നിലയിൽ 34.56 ലിറ്റർ ഗോവ മദ്യം കണ്ടെടുത്തു
Sep 1, 2020, 20:58 IST
കാസർകോട്: (www.kasargodvartha.com 01.09.2020) റോഡരികിൽ ഒളിപ്പിച്ചു വച്ച നിലയിൽ 34.56 ലിറ്റർ ഗോവ മദ്യം കണ്ടെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് താലൂക്കിൽ ബേള വില്ലേജിൽ ചൗക്കാർ ദേശത്ത് കട്ടത്തങ്ങാടി നിന്നും കുഞ്ചാർ പോകുന്ന റോഡരികിലാണ് മദ്യം കണ്ടെത്തിയത്. 180 മില്ലിലിറ്റർ അടങ്ങുന്ന 192 കുപ്പി മധ്യായമാണ് കണ്ടെത്തിയത്.
സംഭവത്തിൽ അബ്കാരി കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയായി ആരെയും ഇത്‌വരെ അറസ്റ്റ് ചെയ്തിട്ടില്ല.കാസർകോട് സ്പെഷ്യൽ സ്ക്വാഡ് സി ഐ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ പി രാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മോഹൻകുമാർ എൽ, നിഖിൽ പവിത്രൻ, ഡ്രൈവർ ദിജിത്ത് പി വി എന്നിവരാണ് മദ്യം പിടിച്ചെടുത്തത്.
Keywords: News, Kerala, Kasaragod, Liquor, Road, Seized, bottle, Case, Special Squad, 34.56 litres of Goa liquor was found hidden on the roadside