city-gold-ad-for-blogger

ഫാന്‍സി കടയുടമയുടെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത് 30 പവന്‍ സ്വര്‍ണവും ക്യാമറയും; പോലീസ് അന്വേഷണം ഊര്‍ജിതം

ബദിയടുക്ക: (www.kasaragodvartha.com 11.02.2020) ഫാന്‍സി കടയുടമയുടെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത് 30 പവന്‍ സ്വര്‍ണവും ക്യാമറയും. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് ഈര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. 80 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ വീട്ടുടമ ശ്രീനിവാസ കൊല്‍ക്കത്തയില്‍ നിന്നും നാട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 30 പവന്‍ സ്വര്‍ണവും ക്യാമറയും മാത്രമാണ് നഷ്ടപ്പെട്ടതെന്നറിഞ്ഞത്.

വീട്ടിലെ ഏഴ് അലമാരകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്നിട്ടുണ്ടെങ്കിലും പെട്ടെന്ന് കണ്ണില്‍പെട്ട ആഭരണങ്ങള്‍ മാത്രമാണ് കൊണ്ടുപോയത്. എളുപ്പം ശ്രദ്ധയില്‍പെടാത്ത തരത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടമായിട്ടില്ല. അലമാരകളില്‍ നിന്നും മറ്റും വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതില്‍ വീട്ടുകാരുടെ വിരലടയാളങ്ങളും ഉണ്ടാകാനിടയുള്ളതിനാല്‍ വിശദ പരിശോധന വേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.

ഫാന്‍സി കടയുടമയുടെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത് 30 പവന്‍ സ്വര്‍ണവും ക്യാമറയും; പോലീസ് അന്വേഷണം ഊര്‍ജിതം

ബദിയടുക്ക ടൗണില്‍ അക്ഷയ ഫാന്‍സി കട നടത്തുന്ന ശ്രീനിവാസ റാവുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. കുടുംബം വീടുപൂട്ടി കൊല്‍ക്കത്തയിലേക്ക് പോയതായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടുപറമ്പിലെ കൃഷിക്ക് വെള്ളമൊഴിക്കാനെത്തിയ അയല്‍വാസിയാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബന്ധുവിനെ വിവരമറിയിക്കുകയും ബന്ധുവെത്തി അകത്തുകയറി നോക്കിയപ്പോള്‍ അലമാരയും കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. ശ്രീനിവാസയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് 80 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും അലമാരയില്‍ സൂക്ഷിച്ചിരുന്നതായി അറിയിച്ചത്.

Keywords: Badiyadukka, Robbery, Jweller-robbery, House, kasaragod, Kerala, news, 30 sovereign gold robbed from Fancy shop owner's house < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia