city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obitury | വയറുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു; 3 മാസം ഗര്‍ഭിണിയായ യുവതി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു

കാഞ്ഞങ്ങാട്: (KasargodVartha) വയറുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മൂന്നുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. കാലിച്ചാനടുക്കം കെ പി ഹൗസില്‍ സിദ്ദീഖിന്റെ ഭാര്യ കെ പി ഫൗസിയ (36) ആണ് മരിച്ചത്.

Obitury | വയറുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു; 3 മാസം ഗര്‍ഭിണിയായ യുവതി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു

 രക്തസ്രാവത്തെ തുടര്‍ന്ന് ഫൗസിയയെ കാഞ്ഞങ്ങാട്ടെ രണ്ട് ആശുപത്രിയില്‍ കാണിച്ചിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. ഇതിനുശേഷം വയറുവേദനയും ശ്വാസതടസവും കാരണം ഫൗസിയയെ കാഞ്ഞങ്ങാട്ടെ മൂന്നാമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് സ്ഥാനചലനം സംഭവിച്ചതായും ഉടന്‍ തന്നെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റാനും അധികൃതർ അറിയിക്കുകയായിരുന്നു.

Obitury | വയറുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു; 3 മാസം ഗര്‍ഭിണിയായ യുവതി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു

ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകീട്ടോടെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. അനക്കമില്ലാത്തതിനെ തുടര്‍ന്ന് ഉപ്പളയിലെ താലൂക് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. കാലിച്ചാനടുക്കത്ത് പുതിയ വീട് കെട്ടാന്‍ കുടുംബം തറയെടുത്തിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറുകയെന്നത് ഫൗസിയയുടെ സ്വപ്‌നം ആയിരുന്നു. ഇത് ബാക്കിവെച്ചാണ് യുവതി യാത്രയായത്.

ഏകമകന്‍ സഹ്‌റാന്‍ (കാലിച്ചാനടുക്കം ഗവ. ഹയര്‍സെകൻഡറി സ്‌കൂള്‍ വിദ്യാർഥി). കാലിച്ചാനടുക്കത്തെ കെ പി ഹമീദ്-ഖദീജ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: നസീര്‍, മുഹമ്മദ്, സമീര്‍, റുഖിയ. കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെ പോസ്റ്റ് മോർടം നടത്തി കാലിച്ചാനടുക്കത്തേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് ശേഷം കാലിച്ചാനടുക്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: News, Malayalam, Kasaragod, Kalichanadukkam,Obituasry,Pregnant Womam,Hospital, 3-month pregnant woman died on way to hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia