Injured | കാസർകോട് തീരത്ത് ബോട് തിരമാലയിൽ പെട്ട് 3 മീൻപിടുത്ത തൊഴിലാളികൾക്ക് പരുക്ക്
Mar 23, 2023, 16:04 IST
കാസർകോട്: (www.kasargodvartha.com) നെല്ലിക്കുന്ന് തീരത്ത് ബോട് തിരമാലയിൽ പെട്ട് മൂന്ന് മീൻപിടുത്ത തൊഴിലാളികൾക്ക് പരുക്കേറ്റു. വ്യഴാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. നെല്ലിക്കുന്ന് കസബയിലെ മുരളി (48), പ്രസീലൻ (37), നീലേശ്വരം കടപ്പുറത്തെ രാഘേഷ് (36) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കാസർകോട് ജെനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടെയുണ്ടായിരുന്ന കസബയിലെ രാഘവൻ (45), കരുണാകരൻ (48) എന്നിവർ രക്ഷപ്പെട്ടു. കസബയിലെ ബാലന്റെ ഉടമസ്ഥതയിലുള്ള നാഗരാജ് ബോടാണ് തിരയിൽ പെട്ടത്. മീൻപിടുത്തം കഴിഞ്ഞ് തീരത്തോട് അടുക്കുമ്പോൾ തിരമാലയിൽ പെടുകയായിരുന്നു. വലയും മീനുകളും കടലിൽ നഷ്ടപ്പെട്ടു. ബോടും തകരാറിലായി. ആറ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബാലൻ പറഞ്ഞു. പ്രദേശവാസികളും മീൻപിടുത്ത തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.