Moral policing | വിനോദ സഞ്ചാര പ്രദേശമായ മഞ്ഞംപൊതിക്കുന്നില്‍ പെണ്‍കുട്ടിക്കൊപ്പം എത്തിയ യുവാവിന് നേരെ സദാചാര അക്രമമെന്ന് പരാതി; പൊലീസ് കേസെടുത്തു
Aug 14, 2023, 23:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) വിനോദ സഞ്ചാര പ്രദേശമായ മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നില്‍ പെണ്‍കുട്ടിക്കൊപ്പം എത്തിയ 18കാരനായ യുവാവിന് നേരെ സദാചാര അക്രമമെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ ഉള്‍പെടെ മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിക്കൊപ്പം യുവാവിനെ കണ്ട സംഘം ഇത് ചോദ്യം ചെയ്ത് വടികൊണ്ട് ഉള്‍പെടെ അടിച്ചു സാരമായി പരുക്കേല്പിക്കുകയായിരുന്നു എന്നാണ് പരാതി. യുവാവിന്റെ കാലിനും പരുക്കേറ്റതായി പരാതിയുണ്ട്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Keywords: Moral policing, Manjampothikunnu, Crime, Police, Kerala News, Kasaragod News, Malayalam News, 3 booked over moral policing.
< !- START disable copy paste --> 