500 ഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
Nov 18, 2012, 23:53 IST
ചെറുവത്തൂര്‍: 500 ഗ്രാം കഞ്ചാവുമായി മൂന്നുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കരിവെള്ളൂരിലെ റാഷിദ്(19), കാലിക്കടവിലെ ഋഷികേശ്(19), പടന്നയിലെ നിസാര്‍(24) എന്നിവരെയാണ് ശനിയാഴ്ച രാത്രി പടന്നയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പടന്ന തെക്കേപുറത്തെ മില്ലിനടുത്ത വാടക വീട്ടിന്റെ ടെറസില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കഞ്ചാവ് വില്പനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.
രാത്രി ഒമ്പത് മണിയോടെ മൂന്നു പേര് വാടക വീട്ടിലേക്ക് കയറി പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വീട് നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ആളുകളെ വിവരമറിയിച്ചു. എല്ലാവരും ചേര്‍ന്ന് വീട് പരിശോധിക്കുന്നതിനിടയില്‍ മൂന്നുപേര്‍ ടെറസിലിരുന്ന് മദ്യപിക്കുന്നത് കണ്ടു. അതിനിടെ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു.
സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് അവരില്‍ നിന്ന് 500 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. നിസാറിന്റെ കൈയ്യില്‍ നിന്ന് കഞ്ചാവ് വാങ്ങാനാണ് മറ്റുരണ്ട് പേര് എത്തിയത്. പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Keywords : Kasaragod, Cheruvathur, Youth, Kanjavu, Padanna, Sale, Rashid, Rishikesh, Nisar, Kerala, Malayalam news, Three arrested with 500g ganja






