city-gold-ad-for-blogger

Arrested | കാട് വിറപ്പിച്ച അശോകൻ കാപ കേസിൽ അകത്തായി; നിരവധി കേസുകളിൽ പ്രതികളായ മറ്റ് 2 പേരെ കൂടി ജയിലിലടച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com) കാട് വിറപ്പിച്ച അശോകൻ അടക്കം മൂന്ന് പേരെ കാപ ചുമത്തി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രോൺ ഉപയോഗിച്ച് തിരഞ്ഞിട്ടും പൊലീസിന്റെയും പ്രദേശവാസികളുടെയും കാണാമറയത്തായിരുന്ന നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അ​ശോ​ക​ൻ (30), ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആസിഫ് (21), സി ഹരീഷ് കുമാർ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Arrested | കാട് വിറപ്പിച്ച അശോകൻ കാപ കേസിൽ അകത്തായി; നിരവധി കേസുകളിൽ പ്രതികളായ മറ്റ് 2 പേരെ കൂടി ജയിലിലടച്ചു

ഹൊസ്ദുർഗ്, അമ്പലത്തറ എന്നീ പൊലീസ് സ്റ്റേഷനുകളിൽ ആറ് മോഷണ കേസുകളിലും പിടിച്ചു പറി കേസുകളിലും പ്രതിയാണ് അശോകൻ. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന കാപ പ്രകാരം നടപടി സ്വീകരിക്കാൻ റിപോർട് നൽകിയതിന് തുടർന്ന് കാപ ചുമത്തി അറസ്റ്റ് ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് ഒളിവിൽ പോയ അശോകനെ ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെപി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാടിലെ സേലത്ത് നിന്ന് സാഹസികമായാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. എസ് സി പി ഒ സനീഷ് കുമാർ, സി പി ഒ രജീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

നിരവധി മോഷണ കേസുകളിൽ പ്രതിയായ ആസിഫ്, ഹരീഷ് കുമാർ എന്നിവരെയും കാപ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ അറിയിച്ചു

Keywords: News, Kasaragod, Kerala, KAAPA Act, Police, Investigation, Crime, Kanhangad, Arrest, Case, 3 arrested Under KAAPA.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia