city-gold-ad-for-blogger

27 മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി

കോഴിക്കോട്: കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി യോഗത്തില്‍ 27 മദ്രസകള്‍ക്ക് സമസ്തയുടെ അംഗീകാരം നല്‍കി.

അസ്‌റാര്‍ നഗര്‍ റഹ്‌മാനിയ്യ മദ്‌റസ, ദേര്‍ളക്കട്ട അല്‍ മദ്‌റസത്തുല്‍ ഹുദാ, മുച്ചിരപ്പടവ് ഹയാത്തുല്‍ ഇസ്‌ലാം (സൗത്ത് കാനറ), ഈജിപുരം വാദിനൂര്‍ മദ്‌റസ, ഗൗരിപ്പാളയം നൂറുല്‍ ഇസ്‌ലാം മദ്‌റസ (ബാംഗ്ലൂര്‍), ബിലാല്‍ നഗര്‍  -തൊട്ടി ബഷീറത്തു ദീനിയ്യ മദ്‌റസ, ന്യൂ ബേവിഞ്ച അല്‍ മദ്‌റസത്തു റഹ്‌മ, കല്ലുംകൂട്ടം-കുന്നില്‍ മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മദ്‌റസ, ബേവിഞ്ച-കുളങ്ങര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ (കാസര്‍കോട്), താഴെ മൗവ്വഞ്ചേരി മദ്‌റസത്തുല്‍ ശുഹദാ മദ്‌റസ, മരുവോട് നൂറുല്‍ ഹുദാ മദ്‌റസ, ബാവോട് നൂറുല്‍ ഇസ്‌ലാം മദ്‌റസ (കണ്ണൂര്‍), വാളാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മദ്‌റസ(വയനാട്), നോര്‍ത്ത് വാകയാട് വാദിറഹ്‌മ മദ്‌റസ, ചോണാട് നൂറുല്‍ ഇസ്‌ലാം, ചേരാക്കൂല്‍ മദ്‌റസത്തുല്‍ ഹിറ (കോഴിക്കോട്), പാലക്കോട് മദ്‌റസത്തു തൈ്വബ, മേലെ അരിപ്ര അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ, ചുണ്ടക്കുന്ന് സിറാജുല്‍ ഇസ്‌ലാം മദ്‌റസ, അല്‍ ജലാല്‍ നഗര്‍- ഓണക്കാട് സ്വിയാനത്തുല്‍ വില്‍ദാന്‍ മദ്‌റസ, പാണ്ടികശാല പടിഞ്ഞാറെക്കര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, എടയിക്കല്‍ അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ (മലപ്പുറം), കോത്രവയല്‍ അല്‍ മദ്‌റസത്തുല്‍ ഫലാഹ് (നീലഗിരി), ചാത്തനൂര്‍ മസ്ജിദുല്‍ ഇജാബ & മദ്‌റസ, പുലകുന്നംപറമ്പ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), വെളുത്തകടവ് മുഈനുദ്ദീന്‍ ജിസ്തി മദ്‌റസ (തൃശൂര്‍), പയ്യനല്ലൂര്‍ മദ്‌റസത്തുന്നൂര്‍ (ആലപ്പുഴ) എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
27 മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി

ഇതോടെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9,324 ആയി ഉയര്‍ന്നു.

യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, വി. മോയിമോന്‍ ഹാജി മുക്കം, ടി.കെ. പരീക്കുട്ടി ഹാജി,  എം.സി. മായിന്‍ ഹാജി, ഹാജി കെ. മമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം. മുഹ്‌യിദ്ദീന്‍ മൗലവി ആലുവ, കെ.ടി. ഹംസ മുസ്‌ലിയാര്‍ വയനാട്, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,  കെ. ഉമര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി. അബ്ദുര്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍ നന്തി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്വാഗതവും പിണങ്ങോട് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Also read:
രൂപ വീണ്ടും ഇടിയുന്നു
Keywords:  Kozhikode, Samastha, Madrasa, Kerala, Meeting, Samatha Kerala Islam Matha Vidyabhyasa board, All Kerala Isamic Education Board, Approval, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia