Students collapsed | മഴക്കാലത്തെ കടല്‍ ചീയല്‍; കാറ്റേറ്റ് കാസര്‍കോട്ട് കടലോരത്തെ 25 വിദ്യാര്‍ഥികള്‍ തളര്‍ന്നു വീണു
Jul 18, 2022, 18:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) മഴക്കാലത്തെ കടല്‍ ചീയല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കാസര്‍കോട്ട് കാറ്റേറ്റ് കടലോരത്തെ 25 വിദ്യാര്‍ഥികള്‍ തളര്‍ന്നുവീണു. ഹൊസ്ദുര്‍ഗ് മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്‌കൂളിലെ കുട്ടികളാണ് കൂട്ടത്തോടെ തളര്‍ന്നുവീണത്. 25 ലേറെ വിദ്യാര്‍ഥികള്‍ ജില്ലാശുപത്രിയില്‍ ചികിത്സ തേടി.
വിഷബാധയല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ മെഡികല്‍ ഓഫീസര്‍ അറിയിച്ചു. കടല്‍ കാറ്റിന്റെ രൂക്ഷ ദുര്‍ഗന്ധമേറ്റത് കൊണ്ടാകാം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് സംശയിക്കുന്നത്.
കടലിന്റെ കരഭാഗത്തോട് ചേര്‍ന്ന് മഴവെള്ളം എത്തി കെട്ടിക്കിടന്ന് ചേര്‍ രൂപപ്പെടുന്നതാണ് കടല്‍ ചീയലായി അറിയപ്പെടുന്നത്. കടല്‍ കാറ്റിന് രൂക്ഷഗന്ധമായിരിക്കും.

Keywords: News, Kerala, Top-Headlines, Kasaragod, Kanhangad, School, Students, Collapse, Hospital, Treatment, Health, Rain, 25 students collapsed due to wind.
< !- START disable copy paste -->