city-gold-ad-for-blogger

ഇഞ്ചിവിള ചെക്ക്പോസ്റ്റിലൂടെ 2 കാസര്‍കോട് സ്വദേശികളുള്‍പെടെ 230 പേര്‍ എത്തി

തിരുവനന്തപുരം: (www.kasargodvartha.com 17.05.2020) തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഞായറാഴ്ച 230 പേര്‍ കേരളത്തിലെത്തി. ഇതില്‍ 121 പുരുഷന്മാരും 109 സ്ത്രീകളും ഉള്‍പ്പെടും. തമിഴ്നാട്ടില്‍ നിന്ന് 194 പേരും കര്‍ണാടകയില്‍ നിന്ന് 27 പേരും തെലങ്കാനയില്‍ നിന്ന് ഏഴ്, മഹാരാഷ്ട്രയില്‍ നിന്ന് രണ്ട് പേരുമാണ് എത്തിയത്.

റെഡ് സോണിലുള്ളവര്‍ 110. ഇതില്‍ 107 പേരെ വീട്ടില്‍ നിരീക്ഷണത്തിന് അയച്ചു. വീട്ടില്‍ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രണ്ടു പേരെ മാര്‍ ഇവാനിയോസിലെ നിരീക്ഷണ കേന്ദ്രത്തിലും ഒരാളെ ആശുപത്രിയിലേക്കും മാറ്റി.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:
തിരുവനന്തപുരം - 193
കൊല്ലം- 7
ആലപ്പുഴ- 5
കോട്ടയം - 6
 ഇടുക്കി - 1
എറണാകുളം - 15
കോഴിക്കോട് - 1
കാസര്‍കോട്  - 2
ഇഞ്ചിവിള ചെക്ക്പോസ്റ്റിലൂടെ 2 കാസര്‍കോട് സ്വദേശികളുള്‍പെടെ 230 പേര്‍ എത്തി


Keywords:  Thiruvananthapuram, Kerala, Kasaragod, News, Check-post, 230 reached Kerala via Inchivila Check post

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia