Found Dead | ബേക്കല്‍ ബീച് കാണാനെത്തിയ 2 യുവാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി; കാണാതായതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടെത്തിയത് ചേതനയറ്റ ശരീരങ്ങള്‍
Oct 24, 2022, 14:47 IST
ബേക്കല്‍: (www.kasargodvartha.com) ബേക്കല്‍ ബീച് കാണാനെത്തിയ രണ്ട് യുവാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ അഭിമന്യു സിംഗ് (24), രവി സിംഗ് (25) എന്നിവരാണ് മരിച്ചത്. പള്ളിക്കര ഭാഗത്ത് താമസിച്ച് വന്നിരുന്ന ഇവര്‍ ഞായറാഴ്ച ബേക്കല്‍ ബീചില്‍ എത്തിയിരുന്നു. ഒപ്പം ജോലി ചെയ്ത് വന്നിരുന്നവര്‍ മടങ്ങിയെങ്കിലും അജു സിംഗിനെയും രവി സിംഗിനെയും കാണാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ബീച് പരിസരത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും ട്രാകിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്ലിന്റെ പണി ചെയ്തുവരികയ്യായിരുന്നു ഇരുവരുമെന്ന് കൂടെയുള്ളവര്‍ പൊലീസിന് മൊഴി നല്കി. മദ്യ ലഹരിയിലായിരുന്ന ഇവര്‍ ട്രാകിലൂടെ നടന്നുവരുമ്പോള്‍ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവരം അറിഞ്ഞു ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബേക്കല്‍ എസ്ഐമാരായ എസ് ഐ മാരായ രജനീഷ് എം, സലീം കെ രാമചന്ദ്രന് എന്നിവര്‍ രണ്ട് മൃതദേഹങ്ങളും ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Short-News, Bekal, Train, Accident, Accidental-Death, 2 youths found dead after being hit by train.
< !- START disable copy paste --> 