city-gold-ad-for-blogger

2 Neurologists appointed | കാസര്‍കോടിന്റെ നീണ്ടകാലത്തെ ആവശ്യത്തിന് പരിഹാരം; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 2 ന്യൂറോളജിസ്റ്റിനെ നിയമിച്ചു; സേവനം ലഭിച്ച് തുടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com) ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന വര്‍ഷങ്ങളായുള്ള ജില്ലയുടെ ആവശ്യത്തിന് പരിഹാരമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ട് ന്യൂറോളജിസ്റ്റിനെ നിയമിച്ചു. ഇതില്‍ ഒരാളുടെ സേവനം ജില്ലാ ആശുപത്രിയില്‍ ലഭിച്ചു തുടങ്ങി. ഈ മാസം 15 മുതല്‍ മറ്റൊരു ഡോക്ടറുടെ സേവനം കൂടി ജില്ലാ ആശുപത്രിയില്‍ ലഭിക്കും. ഡോ. മീനാകുമാരി, ഡോ. ജിതേഷ് എന്നിവരാണ് ജില്ലാ ആശുപത്രിയിലേക്ക് നിയമിക്കപ്പെട്ട ന്യൂറോളജിസ്റ്റുകള്‍. ഡോ. മീനാ കുമാരിയുടെ സേവനമാണ് ലഭ്യമായി തുടങ്ങിയത്.
                  
2 Neurologists appointed | കാസര്‍കോടിന്റെ നീണ്ടകാലത്തെ ആവശ്യത്തിന് പരിഹാരം; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 2 ന്യൂറോളജിസ്റ്റിനെ നിയമിച്ചു; സേവനം ലഭിച്ച് തുടങ്ങി

പുതിയ ഒപി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ന്യൂറോളജി ഒപി തുടങ്ങിയത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഒപിയില്‍ ഡോക്ടറുടെ സേവനം ലഭിക്കും. ന്യൂറോളജിസ്റ്റിന് പുറമേ ജില്ലാ ആശുപത്രിയില്‍ ഇഇജി മെഷീന്‍ സേവനം കൂടി ലഭ്യമാകും. ഇതോടെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ന്യൂറോ വിഭാഗത്തില്‍ ലഭിക്കും. ഇഇജിയുടെ ഡെമോ മെഷീന്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒറിജിനല്‍ മെഷീന്‍ അടുത്ത ആഴ്ചയോടെ ആശുപത്രിയില്‍ സ്ഥാപിക്കും. കൂടാതെ ഇഇജി ടെക്‌നീഷ്യനെയും ഉടന്‍ നിയമിക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇഇജി മെഷീന്‍ ഉപയോഗിക്കുന്നത്. നാഢീസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഇതുവഴി സാധിക്കും. അപസ്മാര രോഗികള്‍ക്ക് അവര്‍ക്ക് വേണ്ട ചികിത്സ നല്‍കാനും ഇതിന്റെ സേവനം ഉപകരിക്കും. ജില്ലയിലേക്ക് രണ്ട് ന്യൂറോ കണ്‍സള്‍ടന്റിനെ നിയമിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോ കണ്‍സള്‍ടന്റുമാരെ നിയമിക്കാനാണ് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കാസര്‍കോട് മെഡികല്‍ കോളജിലേക്ക് നേരത്തെ തന്നെ ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള ജില്ലയില്‍ ന്യൂറോളജിസ്റ്റിന്റെ സേവനം ഏറെ ഗുണം ചെയ്യും.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Govt. Hospital, Health, Doctor, Treatment, District-Hospital, Neurologists Doctors, Kanhangad District Hospital, 2 neurologists appointed in Kanhangad District Hospital.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia