city-gold-ad-for-blogger
Aster MIMS 10/10/2023

General Hospital | തിരുവനന്തപുരത്തെയും എറണാകുളത്തെയും ആശുപത്രികളില്‍ ആയിരുന്നു ഈ അവസ്ഥയെങ്കില്‍ പുകില്‍ കാണാമായിരുന്നു! കാസര്‍കോട്ടെ ഈ ആശുപത്രിയില്‍ 2 ലിഫ്റ്റും തകരാറിലായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പരിഹാരമായില്ല; നഴ്‌സിങ് അസിസ്റ്റന്റുമാര്‍ ഖലാസികളായി തളര്‍ന്നു; എന്തിനും ഏതിനും കൊടിപിടിക്കുന്ന യുവജന സംഘടനകൾക്കും മൗനം

കാസര്‍കോട്: (www.kasargodvartha.com) തിരുവനന്തപുരത്തെയും എറണാകുളത്തെയും ആശുപത്രികളില്‍ ആയിരുന്നു ഈ അവസ്ഥയെങ്കില്‍ പുകില്‍ കാണാമായിരുന്നു. കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ രണ്ട് ലിഫ്റ്റും തകരാറിലായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പരിഹാരമായില്ല. ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിക്കുന്ന ഗര്‍ഭിണികളെയും മറ്റ് രോഗികളെയും ഐസിയുവില്‍ പ്രവേശിപ്പിക്കുന്ന രോഗികളെയും ചുമന്ന് ഏഴ് നിലയുള്ള കെട്ടിടത്തിന്റെ മുകളിലെത്തിക്കാന്‍ നഴ്‌സിങ് അസിസ്റ്റന്റുമാര്‍ ഖലാസികളായി മാറിയിരിക്കുകയാണ്. എന്തിനും ഏതിനും കൊടിപിടിക്കുന്ന യുവജന സംഘടനകൾ ഇക്കാര്യത്തിൽ മൗനം  പാലിക്കുകയാണെന്നാണ് ജെനറല്‍ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നത്.

General Hospital | തിരുവനന്തപുരത്തെയും എറണാകുളത്തെയും ആശുപത്രികളില്‍ ആയിരുന്നു ഈ അവസ്ഥയെങ്കില്‍ പുകില്‍ കാണാമായിരുന്നു! കാസര്‍കോട്ടെ ഈ ആശുപത്രിയില്‍ 2 ലിഫ്റ്റും തകരാറിലായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പരിഹാരമായില്ല; നഴ്‌സിങ് അസിസ്റ്റന്റുമാര്‍ ഖലാസികളായി തളര്‍ന്നു; എന്തിനും ഏതിനും കൊടിപിടിക്കുന്ന യുവജന സംഘടനകൾക്കും മൗനം

രോഗികളെ സ്ട്രെചറില്‍ കിടത്തി കൊണ്ടുപോകാന്‍ കഴിയുന്ന വലിയ ഒരു ലിഫ്റ്റും വീല്‍ ചെയറില്‍ ഇരുത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന ചെറിയ ലിഫ്റ്റുമാണ് ആശുപത്രിയിലുള്ളത്. ഇതിനുമുമ്പും ലിഫ്റ്റുകള്‍ പണിമുടക്കിയിരുന്നുവെങ്കിലും ദിവസങ്ങള്‍ക്കകം ശരിയാക്കിയിരുന്നു. റാംപില്ലാത്ത കേരളത്തിലെ ഏക ആശുപത്രി കാസര്‍കോട് ജെനറല്‍ ആശുപത്രി ആയിരിക്കും. വിചിത്രമായ, തലതിരിഞ്ഞ രീതിയിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. സാധാരണയായി ഏറ്റവും താഴത്തെ നിലയില്‍ ഉണ്ടാവാറുള്ള ഐസിയുവും ഓപറേഷന്‍ തീയേറ്ററും ക്രമീകരിച്ചിരിക്കുന്നത് ഏഴാം നിലയിലാണ്. ലിഫ്റ്റ് തകരാറിലായാല്‍ ദുരിതം രോഗികള്‍ക്ക് മാത്രമല്ല, ഇവിടത്തെ നഴ്‌സിങ് അസിസ്റ്റന്റുമാര്‍ക്കും ഗ്രേഡ് രണ്ട് ജീവനക്കാര്‍ക്കുമാണ്.

ഖലാസിമാരെ പോലെ സ്ട്രെചറിലും വീല്‍ചെയറിലും ചുമന്ന് മുകള്‍ നിലയിലെത്തിക്കേണ്ട സാഹസിക പ്രവൃത്തിയാണ് ഇവര്‍ക്ക് ചെയ്യേണ്ടി വരുന്നത്. അത്യാസന്ന നിലയില്‍ എത്തുന്ന ചില രോഗികളുടെ അവസ്ഥ കണ്ട്, ലിഫ്റ്റ് ശരിയാകുന്നത് വരെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ സൂപ്രണ്ടിനോട് നിര്‍ദേശിച്ചെങ്കിലും ലിഫ്റ്റ് തകരാറിലാണെന്നതിന്റെ പേരില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നാണ് സൂപ്രണ്ട് മറുപടി നല്‍കിയതെന്നാണ് പറയുന്നത്. കൂടാതെ, എംപ്ലോയിമെന്റ് വഴി നിയമിതരായ ലിഫ്റ്റ് ഓപറേറ്റര്‍മാരോടും ആംബുലന്‍സ് ഡ്രൈവര്‍മാരോടും രോഗികളെ ഷിഫ്റ്റ് ചെയ്യണമെന്ന നിര്‍ദേശം സൂപ്രണ്ട് നല്‍കിയതായും വിവരമുണ്ട്. ഇവര്‍ക്ക് ചെയ്യേണ്ട ജോലിക്ക് പുറമെ രോഗികളെ ചുമന്ന് എത്തിക്കേണ്ട ബാധ്യത കൂടി ഇവരുടെ തലയില്‍ വന്നെത്തിയിരിക്കുകയാണ്.

General Hospital | തിരുവനന്തപുരത്തെയും എറണാകുളത്തെയും ആശുപത്രികളില്‍ ആയിരുന്നു ഈ അവസ്ഥയെങ്കില്‍ പുകില്‍ കാണാമായിരുന്നു! കാസര്‍കോട്ടെ ഈ ആശുപത്രിയില്‍ 2 ലിഫ്റ്റും തകരാറിലായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പരിഹാരമായില്ല; നഴ്‌സിങ് അസിസ്റ്റന്റുമാര്‍ ഖലാസികളായി തളര്‍ന്നു; എന്തിനും ഏതിനും കൊടിപിടിക്കുന്ന യുവജന സംഘടനകൾക്കും മൗനം

അഹ്മദാബാദില്‍ നിന്ന് ലിഫ്റ്റിന്റെ യന്ത്രഭാഗങ്ങള്‍ എത്താനുണ്ടെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ അനന്തമായി നീണ്ടതോടെ ബദല്‍ മാര്‍ഗം തേടിക്കൊണ്ട് ഇരിക്കുകയാണ്. അതേസമയം, ആശുപത്രി വികസന സമിതിയുടെ കയ്യില്‍ ആവശ്യമായ തുക ഉണ്ടെങ്കിലും ലിഫ്റ്റ് നടത്തിപ്പിനുള്ള കരാര്‍ ആരും സ്വീകരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒമേഗ എന്ന കംപനിയാണ് നേരത്തെ കരാര്‍ ഏറ്റെടുത്തിരുന്നത്. ഇവരുടെ കരാര്‍ കാലാവധി അവസാനിച്ചതോടെ ലിഫ്റ്റ് തകരാറിലായാല്‍ ശരിയാക്കാന്‍ മാര്‍ഗമില്ലാതെ അവസ്ഥയാണ്.

കോഴിക്കോട് കേന്ദ്രമായുള്ള ഇന്‍ഫ്രാ എന്ന കംപനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ സഹകരിക്കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പി ഡബ്‌ള്യു ഡി ഇലക്ട്രികല്‍ വിഭാഗം എസ്റ്റിമേറ്റ് തയ്യറാക്കി നല്‍കിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം ചെറിയ ലിഫ്റ്റ് താത്കാലികമായെങ്കിലും ശരിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സൂപ്രണ്ട് വിശദീകരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് 25000 രൂപവരെയുള്ള തുക ചിലവഴിക്കാന്‍ ആശുപത്രി സൂപ്രണ്ടിന് തന്നെ അധികാരമുണ്ട്. ചെറിയ ലിഫ്റ്റ് പരിഹരിക്കാന്‍ 15000 രൂപയും ജിഎസ്ടിയുമാണ് ആവശ്യം. ഇത് അനുവദിച്ചിട്ടുണ്ട്. വലിയ ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കാന്‍ 3.5 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ലിഫ്റ്റ് നടത്തിപ്പിനുള്ള കരാര്‍ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

കാസര്‍കോട് ജില്ലയുടെ ആരോഗ്യ മേഖലയെ അവഗണിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജെനറല്‍ ആശുപത്രിയില്‍ ലിഫ്റ്റുകള്‍ കേടായ സംഭവമെന്നാണ് ആക്ഷേപം. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടും എന്തുകൊണ്ട് ആരോഗ്യ മന്ത്രി നടപടിക്ക് നിര്‍ദേശം നല്‍കിയില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്. കാസര്‍കോട് ജില്ല കേരളത്തില്‍ തന്നയല്ലേയെന്ന് ജെനറല്‍ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ചോദിക്കുന്നു.

കാസര്‍കോട് നഗരസഭയ്ക്കാണ് ആശുപതിയുടെ നടത്തിപ്പ് ചുമതല എങ്കിലും ആശുപത്രി വികസന സമിതിയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായ വിഷയം ഏറ്റെടുക്കാനും പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടാനും ബിജെപി അല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ടികളോ യുവജന സംഘടനകളോ രംഗത്ത് വന്നിട്ടില്ല. ലിഫ്റ്റ് ഉടന്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി നേതാക്കളും നഗരസഭ കൗണ്‍സിലര്‍മാരും ഡെപ്യൂടി സൂപ്രണ്ട് ജമാല്‍ അഹ്മദിനെ പ്രതിഷേധം അറിയിച്ചിരുന്നു. ബിജെപി നേതാക്കളായ ഗുരുപ്രസാദ് പ്രഭു, സുകുമാര കുദ്രെപാടി, കെജി മനോഹരന്‍, ഗണേഷ് അടുകത്ബയല്‍, ബിജെപി നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ പിരിഞ്ഞുപോയത്.

അതേസമയം, വിഷയം ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടതെന്നും ഇതേകുറിച്ച് അന്വേഷിക്കുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രടറി രജീഷ് വെള്ളാട്ട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന് ഡിവൈഎഫ്ഐക്ക് ഒരു മടിയും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിഫ്റ്റ് തകരാറിലായ വിഷയം അറിഞ്ഞയുടനെ ജെനറല്‍ ആശുപത്രിയുടെ ചുമല വഹിക്കുന്ന കാസര്‍കോട് നഗരസഭ ചെയര്‍മാനെ ബന്ധപ്പെട്ടിരുന്നതായും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നതായും യൂത് ലീഗ് ജില്ലാ ജെനറല്‍ സെക്രടറി സഹീര്‍ ആസിഫ് പറഞ്ഞു. സൂപ്രണ്ടുമായി സംസാരിച്ച് പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കുമെന്നാണ് നഗരസഭ ചെയര്‍മാന്‍ അറിയിച്ചത്. വിഷയത്തില്‍ നേരിട്ട് ബന്ധപ്പെട്ട് സൂപ്രണ്ടിനെ പ്രതിഷേധം അറിയിച്ചതായും ഒരു ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ടെന്ന് മറുപടി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങളായി ലിഫ്റ്റ് തകരാറിലായ സംഭവം തികച്ചും പ്രതിഷേധാര്‍ഹമെന്നും വിഷയത്തില്‍ യൂത് കോണ്‍ഗ്രസ് ശക്തമായി ഇടപെടുമെന്നും ജില്ലാ പ്രസിഡന്റ് ബിപി പ്രദീപ് കുമാര്‍ പറഞ്ഞു. ഏഴാം നിലയില്‍ സ്ഥാപിച്ചിട്ടുള്ള ഓപറേഷന്‍ തീയേറ്ററും ഐസിയുവും അടിയന്തിരമായി താഴത്തെ നിലയിലേക്ക് മാറ്റാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത് കോണ്‍ഗ്രസ് സമ്മേളനത്തിന്റെ തിരക്കില്‍ ആയതുകൊണ്ടാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിഷയത്തില്‍ തുടക്കത്തില്‍ തന്നെ ഇടപെടാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെനറല്‍ ആശുപത്രിയില്‍ ഒരേ സമയം തന്നെ രണ്ട് ലിഫ്റ്റുകളും തകരാറിലായ സംഭവം പ്രതിഷേധാര്‍ഹമാണെന്നും അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമായതെന്നും ജെനറല്‍ ആശുപത്രിയുടെ ചുമതലയുള്ള കാസര്‍കോട് നഗരസഭ ഇക്കാര്യത്തില്‍ നോക്കുകുത്തിയായി മാറിയെന്നും നാഷനല്‍ യൂത് ലീഗ് ജില്ലാ പ്രസിഡന്റ് പിഎച് ഹനീഫ് ഹദ്ദാദ് നഗര്‍ പറഞ്ഞു. അടിയന്തരമായി ലിഫ്റ്റ് പുനഃസ്ഥാപിക്കാന്‍ ആരോഗ്യമന്ത്രി തന്നെ നേരിട്ട് നിര്‍ദേശം നല്‍കണമെന്നും നാഷനല്‍ യൂത് ലീഗ് ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Health, Lift, Damage, General Hospital, Patients, ICU, Health Department, 2 lifts damaged in Kasaragod General Hospital and not resolved even after a week.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL