സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ 2 കാസര്‍കോട് സ്വദേശികള്‍
Jul 17, 2013, 14:19 IST
കാസര്‍കോട്: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലില്‍ രണ്ട് കാസര്‍കോട് സ്വദേശികളും ഉള്‍പെട്ടതായി വിവരം ലഭിച്ചു. കപ്പല്‍ ജീവനക്കാരായ കളനാട്ടെ വസന്തകുമാര്‍ (36), പാലക്കുന്നിലെ ബാബു (34) എന്നിവരാണ് തട്ടിയെടുത്ത കപ്പലിലുള്ളത്.
പശ്ചിമ ആഫ്രിക്കയില്‍ വെച്ചാണ് 20 ഇന്ത്യക്കാരുള്‍പെടുന്ന കപ്പല്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത് കപ്പലിലുള്ളവരെ ബന്ദികളാക്കിയിരിക്കുന്നത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വി ഷിപ്' കമ്പനി റിക്രൂട്ട് ചെയ്ത ജീവനക്കാരാണ് വസന്തകുമാറും ബാബുവും. എംവി കോട്ടണ്‍ എന്ന എണ്ണ ടാങ്കറാണ് കൊള്ളക്കാര്‍ റാഞ്ചിയത്.
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗാബണിലെ ജെന്റില്‍ തുറമുഖത്തിനു സമീപത്തു നിന്നാണ് കപ്പല്‍ തട്ടിയെടുത്തതെന്നാണ് വിവരം. കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കൊണ്ടുപോയതായി ഉപഗ്രഹദൃശ്യങ്ങളില്‍ നിന്നു വ്യക്തമായതായി അധികൃതര്‍ വെളിപ്പെടുത്തി.
ഞായറാഴ്ച മുതല്‍ കപ്പലുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് കപ്പല്‍ അധികൃതരെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. കപ്പലിലെ ചരക്കുകള്‍ കൊള്ളയടിക്കുകയാണ് കടല്‍ക്കൊള്ളക്കാരുടെ ലക്ഷ്യമെന്നാണ് കരുതുന്നത്
രാജ്യത്തെ തുര്‍ക്കി സ്ഥാനപതി ഗാബണ്‍ അധികൃതരുമായി ബന്ധപ്പെട്ടതായും വിവരമുണ്ട്. കപ്പലിലെ മുഴുവന്‍ ജീവനക്കാരും ഇന്ത്യക്കാരാണെന്നാണ് റിപോര്‍ട്ട്. ഇതിനു മുമ്പ് സൊമാലിയന്‍ കടപ്പുറത്തു റാഞ്ചിയ കപ്പലില്‍ കാസര്‍കോട്ടുകാര്‍ ഉള്‍പെട്ടിരുന്നു. എന്നാല്‍ മോചനദ്രവ്യം നല്‍കിയതിനാല്‍ എല്ലാവരും സുരക്ഷിതരായി നാട്ടിലെത്തുകയായിരുന്നു.
Related News:
20 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
Keywords: Kalanad, Palakunnu, Report, Kasragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.