city-gold-ad-for-blogger

ജില്ലയില്‍ നിന്നുള്ള മൂന്നു സി.ഐമാര്‍ക്ക് ഡിവൈഎസ്പിമാരായി ഉടന്‍ പ്രമോഷന്‍ ലഭിക്കും

കാസര്‍കോട്: (www.kasargodvartha.com 26/05/2016) ജില്ലയില്‍ നിന്നുള്ള മൂന്നു സി.ഐമാര്‍ക്ക് ഉടന്‍ ഡിവൈഎസ്പിമാരായി പ്രമോഷന്‍ ലഭിക്കും. സംസ്ഥാനത്ത് ഇപ്പോള്‍ 25 ഡിവൈഎസ്പിമാരുടെ ഒഴിവുകളുണ്ട്. നിലവില്‍ എട്ട് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 17 ഡിവൈഎസ്പിമാര്‍ വിരമിക്കുകയും ചെയ്യുന്നുണ്ട്.

കാസര്‍കോട് ചീമേനി സ്വദേശിയും കണ്ണൂര്‍ ക്രൈംബ്രാഞ്ച് സി ഐയുമായ കെ.വി വേണുഗോപാല്‍, കാസര്‍കോട് വിജിലന്‍സ് സി.ഐ ഉദുമയിലെ പി.ബാലകൃഷ്ണന്‍ നായര്‍, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടേഷന്‍ സി.ഐ ബളാല്‍ സ്വദേശി എം.പി വിനോദ് എന്നിവര്‍ക്കാണ് ഡിവൈഎസ്പിമാരായി പ്രമോഷന്‍ ലഭിക്കുക.

വേണുഗോപാലിനും ബാലകൃഷ്ണന്‍ നായര്‍ക്കും ജില്ലയില്‍ തന്നെ പോസ്റ്റിംഗ് ലഭിക്കാനാണ് സാധ്യത. അതേസമയം എം.പി വിനോദ് ഇപ്പോള്‍ പയ്യന്നൂരിലാണ് താമസം. അദ്ദേഹത്തിന് കണ്ണൂര്‍ ജില്ലയില്‍ പോസ്റ്റിംഗ് ലഭിക്കുമെന്നാണ് കരുതുന്നത്. എം.പി വിനോദിന് എന്‍ഫോഴ്‌സ്‌മെന്റില്‍ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞാല്‍ മാത്രമേ ഡിവൈഎസ്പിയായി നിയമിക്കപ്പെടുകയുള്ളൂ.

കാസര്‍കോട് ജില്ലയില്‍ നിന്നും പ്രമോഷന്‍ ലിസ്റ്റില്‍ ഉള്‍പെടുന്നത് ഇവര്‍ മൂന്നു പേര്‍ മാത്രമാണ്. പ്രമോഷന്‍ ലിസ്റ്റ് ആഭ്യന്തര വകുപ്പ് അടുത്തമാസം തന്നെ തയ്യാറാക്കുമെന്നാണ് അറിയുന്നത്.
ജില്ലയില്‍ നിന്നുള്ള മൂന്നു സി.ഐമാര്‍ക്ക് ഡിവൈഎസ്പിമാരായി ഉടന്‍ പ്രമോഷന്‍ ലഭിക്കും

Keywords:  Kasaragod, Kerala, DYSP, Police, Police-officer, Circle inspectors, Promotion, 2 Circle inspectors will be promoted as DYSPs.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia