മര്‍ദനമേറ്റ് 2 യുവാക്കള്‍ ആശുപത്രിയില്‍
Jan 16, 2017, 09:30 IST
കുമ്പള: (www.kasargodvartha.com 16/01/2017) മര്‍ദനത്തില്‍ പരിക്കേറ്റ രണ്ടു യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസങ്കടി ബെജ്ജയിലെ നാദിര്‍(20), റഹീസ് (19) എന്നിവരെയാണ് മര്‍ദനമേറ്റ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ ഹൊസങ്കടി ബെജ്ജ പള്ളിക്ക് സമീപം നില്‍ക്കുകയായിരുന്ന തങ്ങളെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സൈക്കിള്‍ ചെയിന്‍, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
നേരത്തെയുണ്ടായ ഒരു അക്രമ സംഭവത്തെ കുറിച്ച് പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ചായിരുന്നു അക്രമമെന്നും ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.
നേരത്തെയുണ്ടായ ഒരു അക്രമ സംഭവത്തെ കുറിച്ച് പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ചായിരുന്നു അക്രമമെന്നും ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.
Keywords: Kasaragod, Kerala, hospital, Attack, Assault, Youth, 2 Assaulted by 3.