18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
Oct 31, 2021, 12:17 IST
മാങ്ങാട്: (www.kasargodvartha.com 31.10.2021) 18 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാട് കൂളിക്കുന്നിലെ നൂറുദ്ദീൻ - നൗറുന്നീസ ദമ്പതികളുടെ മകൾ ശംന ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുകാരുമൊന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷം കിടക്കാൻ നേരത്ത് വീട്ടുകാർ വിളിച്ചെങ്കിലും ശംനയുടെ ശബ്ദം കേൾക്കാത്തത്തിനെ തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം വിദഗ്ദ പോസ്റ്റ് മോർടെത്തിനായി പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലേക്ക് കൊണ്ടുപോയി. മരണകാരണം വ്യക്തമല്ല.
സഹോദരങ്ങൾ: സർഫറാസ്, സുനൈന.
Keywords: Kasaragod, Kerala, News, Death, Top-Headlines, Postmortem, Investigation, Police, Women, Youth, 18 year old girl found dead.
< !- START disable copy paste -->