പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി
Apr 17, 2017, 10:20 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2017) പതിനേഴുകാരനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് സമീപം നിഷാന്‍ മന്‍സിലില്‍ മുഹമ്മദ് സിനാനിനെ(17)യാണ് കാണാതായത്.
മാര്‍ച്ച് 28നാണ് സിനാനെ കാണാതായത്. പിന്നീട് സിനാന്‍ ഫോണില്‍ വീട്ടിലേക്ക് വിളിക്കുകയും താന്‍ കോഴിക്കോട്ടുള്ളതായി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിനാനെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായില്ല.
ഫോണ്‍ബന്ധവും ഇല്ലാതായി. ഈ സാഹചര്യത്തിലാണ് സിനാന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. മുഹമ്മദ് സിനാനെ കണ്ടെത്താന്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Missing, Complaint, Police, Case, Investigation, Phone, 17 Year old goes missing.