city-gold-ad-for-blogger

കാസർകോട്ട് ദേശീയപാതയിൽ സ്വർണവ്യാപാരിയുടെ 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസ്; ഏഴാം പ്രതി അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 18.02.2022) കാസർകോട്ട് ദേശീയപാതയിൽ മഹാരാഷ്ട്ര ആസ്ഥാനമായുള്ള ജ്വലറി വ്യാപാരിയുടെ 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസിൽ ഏഴാം പ്രതി അറസ്റ്റിൽ. വയനാട് ജില്ലയിലെ ജോബിഷ് ജോസഫ് ആണ് അറസ്റ്റിലായത്. നേരത്തെ ഇയാൾക്കായി പൊലീസ് ലുക്ഔട് നോടീസ് പുറപ്പെടുവിച്ചിരുന്നു.
                              
കാസർകോട്ട് ദേശീയപാതയിൽ സ്വർണവ്യാപാരിയുടെ 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസ്; ഏഴാം പ്രതി അറസ്റ്റിൽ

ഒരാഴ്ച മുമ്പ് മലപ്പുറം കോഡൂരിൽ വച്ച് 80 ലക്ഷം രൂപ കുഴൽ പണം തട്ടിയെടുത്തെ കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. കാസർകോട്ടെ കേസിൽ പ്രതിയായ വയനാട് ജില്ലയിലെ സുജിത് (26) ആയിരുന്നു അറസ്റ്റിലായവരിൽ ഒരാൾ. ഇവരോടൊപ്പം വയനാട് നമ്പിക്കൊല്ലിയിലുള്ള വയല്‍മൗണ്ട് റിസോര്‍ടിന് സമീപത്തെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയ ജോബിഷ് ജോസഫ് അടക്കം മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് പുല്‍പള്ളി സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു.

മാനന്തവാടി ജില്ലാ ജയിലിൽ നിന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ജോബിഷിനെ കാസർകോട്ടേക്ക് കൊണ്ടുവന്നത്. കവർചയിൽ ജോബിഷിന് 14 ലക്ഷം രൂപ ലഭിച്ചെന്ന് വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 22 ന് മൊഗ്രാൽ പുത്തൂരിൽ വെച്ച് ആഭരണ വ്യാപാരി കൈലാഷിന്റെ ഡ്രൈവർ രാഹുൽ മഹാദേവ് ജാവിറിനെ സംഘം ഇനോവ കാർ അടക്കം തട്ടിക്കൊണ്ട് പോവുകയും പണം കവരുകയും ചെയ്‌തെന്നാണ് കേസ്. പിന്നീട് ഇയാളെയും കാറിനെയും പയ്യന്നൂരിൽ ഉപേക്ഷിക്കുകയായിരുന്നു. 13 പ്രതികളുള്ള കേസിൽ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ബാക്കിയുള്ളവർക്ക് വേണ്ടി അന്വേഷണം നടന്നുവരികയാണ്.


Keywords: News, Kerala, Kasaragod, Top-Headlines Arrest, Case, Robbery, District, Wayanad, Jail, 1.65 crore robbery case; one more arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia