city-gold-ad-for-blogger

സംസ്ഥാന ദേവസ്വം ബോര്‍ഡുകള്‍ക്ക് സംസ്ഥാന ഖജനാവില്‍ നിന്ന് 155.15 കോടി രൂപ നല്‍കിയതായി മന്ത്രി കെ രാധാകൃഷ്ണൻ; മറുപടി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ചോദ്യത്തിന്

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാന ദേവസ്വം ബോര്‍ഡുകള്‍ക്ക് സംസ്ഥാന ഖജനാവില്‍ നിന്ന് 155.15 കോടി രൂപ നല്‍കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് അടച്ച് പൂട്ടപ്പെട്ട ആരാധനാലയങ്ങള്‍ വരുമാനമില്ലാതെ കഷ്ടത അനുഭവിച്ച ഘട്ടത്തില്‍ സംസ്ഥാന സര്‍കാര്‍ എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോയെന്ന അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
  
സംസ്ഥാന ദേവസ്വം ബോര്‍ഡുകള്‍ക്ക് സംസ്ഥാന ഖജനാവില്‍ നിന്ന് 155.15 കോടി രൂപ നല്‍കിയതായി മന്ത്രി കെ രാധാകൃഷ്ണൻ; മറുപടി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ചോദ്യത്തിന്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 110 കോടി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 25 കോടി, മലബാര്‍ ദേവസ്വം ബോര്‍ഡിന് 20 കോടി, കൂടല്‍ മാണിക്യം ദേവസ്വത്തിന് 15 ലക്ഷം എന്നിങ്ങനെയാണ് ധനസഹായം അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

Keywords:  Thiruvananthapuram, Kerala, News, Top-Headlines, State, Minister, COVID-19, MLA, Government, 155.15 crore rupees given to state devaswam board: Devaswom department Minister.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia