city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Skeleton | തിമിംഗലത്തിന്റെ 15 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം പറമ്പിലെ ഷെഡില്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍

മഞ്ചേശ്വരം: (www.kasargodvartha.com) 15 വര്‍ഷം മുമ്പ് ചത്തതായി കണക്കാക്കുന്ന തിമിംഗലത്തിന്റെ അസ്ഥികൂടം പറമ്പിലെ ഷെഡില്‍ നിന്ന് കണ്ടെത്തി. കര്‍ണാടക സ്വദേശിയായ ഒരാളുടെ ഉടമസ്ഥതയിലുള്ള മഞ്ചേശ്വരം കണ്വതീർഥയിലെ 15 ഏകര്‍ സ്ഥലത്തെ ഷെഡില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അസ്ഥികൂടം പിടിച്ചെടുത്തത്.
   
Skeleton | തിമിംഗലത്തിന്റെ 15 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം പറമ്പിലെ ഷെഡില്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍

സ്ഥലമുടമയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ 2007ല്‍ അസ്ഥികൂടം കിട്ടിയെന്നും 27000 രൂപ മുടക്കി ഇത് സൂക്ഷിക്കാന്‍ വേണ്ടി ഷെഡ് നിര്‍മിച്ചതാണെന്നും അറിയിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. കണ്വതീർഥ കടപ്പുറത്ത് കരക്കടിഞ്ഞ തിമിംഗലമാണിതെന്നാണ് ഉടമ പറയുന്നത്‌. തിമിംഗല അസ്ഥി സൂക്ഷിക്കുന്നത്‌ കുറ്റകരമാണ്‌.

അസ്ഥികൂടം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിഎന്‍എ പരിശോധനാ ഫലം വന്നശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ഡിഎഫ്ഒ അശ്റഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റേൻജ് ഓഫീസർ സോളമൻ കെ ജോർജ്‌, ഓഫീസർമാരായ കെ ബാബു, ആർ ബാബു, ജയകുമാർ, ബിഎഫ്ഒ സുധീഷ്, നിവേദ്, അമൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
      
Skeleton | തിമിംഗലത്തിന്റെ 15 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം പറമ്പിലെ ഷെഡില്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍

Keywords: Skeleton, Manjeshwar, Forest officers, Kerala News, Kasaragod News, Crime, Crime News, Manjeshwar News, Whale Skeleton, 15-year-old skeleton of whale found.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia