മാലിക് ദീനാർ ജുമാ മസ്ജിദ് സ്ഥാപിച്ച് 1421 വർഷങ്ങൾ തികയുന്നു; കേരളത്തിൽ ഇസ്ലാം വന്നണഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്ന്
Feb 17, 2022, 21:13 IST
തളങ്കര: (www.kasargodvartha.com 17.02.2022) മാലിക് ദീനാർ ജുമാ മസ്ജിദ് സ്ഥാപിച്ച് 1421 വർഷങ്ങൾ തികയുന്നു. ഹിജ്റ 22ാം വർഷം റജബ് 13 ന് അതായത് എ ഡി 642 നാണ് പള്ളി സ്ഥാപിച്ചെന്ന് രേഖകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ഇസ്ലാം വന്നണഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നാണ് മാലിക് ദീനാർ ജുമാ മസ്ജിദ്. ഉത്തരമലബാറിലെ അത്യുന്നതമായ മുസ്ലിം തീർഥാടനകേന്ദ്രം കൂടിയാണ്.
ഇസ്ലാമിക പ്രബോധനവുമായി അറേബ്യന്‍ മണ്ണില്‍ നിന്നും പായക്കപ്പലിലെത്തിയ മാലിക് ദിനാറും അനുയായികളും കേരളത്തിലും ദക്ഷിണ കർണാടകയിലുമായി സ്ഥാപിച്ച 10ഓളം പള്ളികളിലൊന്നാണിത്. ഇൻഡ്യയിലെ ആദ്യ മുസ്ലിം പള്ളിയായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദാണ് മാലിക് ഇബ്നു ദീനാർ പണിത പ്രഥമ പള്ളി. എട്ടാമത്തെ പള്ളിയാണ് കാസർകോട്ടേതെന്നാണ് കരുതുന്നത്. അറേബ്യയില്‍നിന്ന് 10 വെണ്ണക്കല്ലുകള്‍ അവര്‍ കൊണ്ടുവന്നിരുന്നു. അവ ഒന്നുവീതം പത്തു പള്ളിയുടെയും ശിലാസ്ഥാപനത്തിനുപയോഗിച്ചു.
ഇന്ന് കാണുന്ന മാലിക് ദീനാര്‍ പള്ളി പലകാലങ്ങളിലായി പുനര്‍നിര്‍മിച്ചതാണ്. അതിന്റെ ഏറ്റവും അകത്തെ ഭാഗത്തായി പഴയ പള്ളി നിലനിർത്തിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണ പ്രവർത്തനങ്ങളാണ് ഏറ്റവും ഒടുവിൽ നടന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ മഖ്ബറകളിലൊന്നാണ് തളങ്കരയിലേത്. മഖ്ബറ സന്ദർശിക്കുന്നതിനും ഇവിടെ പ്രാർഥനനടത്താനും നിരവധി പേരാണ് വിദൂരങ്ങളിൽനിന്നുവരെ എത്തുന്നത്.
സ്ഥാപകദിനത്തിൽ മസ്ജിദിൽ വർഷംതോറും മൗലീദും അനുസ്മരണ പ്രഭാഷണവും നടത്തി വരുന്നു. ഇത്തവണ വ്യാഴാഴ്ച രാത്രി പള്ളിയിൽ പരിപാടികൾ നടന്നു. സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മഹൽ ഉപാധ്യക്ഷൻ ഹസൈനാർ തളങ്കര അധ്യക്ഷത വഹിച്ചു. ഖത്വീബ് അബ്ദുൽ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. നിരവധി പേർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Thalangara, Malik Deenar, Masjid, Inauguration, 1421 years for Malik Dinar Juma Masjid, Thalangara.
< !- START disable copy paste --> 