Calendar | 32 ദിവസങ്ങളുള്ള മാസം! വ്യത്യസ്തം തുളു കലൻഡർ; 'കാലകോന്തെ' പുറത്തിറക്കി 11 വർഷം പിന്നിടുന്നു
Dec 27, 2023, 21:05 IST
കാസർകോട്: (KasargodVartha) തുളുവിലെ ആദ്യ കലൻഡർ 'കാലകോന്തെ' പുറത്തിറക്കി 11 വർഷം പിന്നിടുന്നു. തുളുനാട്ടിലെ എല്ലാ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഉപയോഗപ്രദമായ കലൻഡറിൽ എല്ലാ മതങ്ങളുടെയും ഉത്സവങ്ങൾ, ആഘോഷങ്ങൾ, സമയങ്ങൾ എന്നിവയെക്കുറിച്ചുള്ള സമ്പൂർണമായ വിവരങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് തുളു സാംസ്‌കാരിക പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാലകോന്തെ കലൻഡറിന്റെ 2024 വർഷത്തെ പതിപ്പ് കാസർകോട് പ്രസ് ക്ലബിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ പ്രകാശനം ചെയ്തു.
തുളുവിലെ 'സിംഗോഡേ, സംക്രാന്തി, തിഥി, നക്ഷത്രങ്ങൾ (ഭരണി, കാർത്തിക മുതലായവ) കെഡ്ഡെസ, ദീപാവലി ബലിവിളിക്കുന്ന ദിവസം, ഇടവം പത്ത്, കർക്കിടകം, ചിങ്ങം, മഹാനവമി, അയനംനേമം, കൊടി, തേർ, ഉത്സവങ്ങൾ തുടങ്ങി നിരവധി വിശേഷങ്ങൾ, ഗ്രഹണകാലത്തെ കുറിച്ചും പറയുന്നുണ്ട് ഈ തുളു കലൻഡറിൽ . ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം, ബുദ്ധ, ജൈന മതങ്ങളുടെ ഉത്സവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്.
തുളുവർഷം ആരംഭിക്കുന്നത് 2024 ഏപ്രിൽ 14ന് അല്ലെങ്കിൽ മേട൦ മാസത്തിലെ 'സൗരമാന യുഗാദി' അല്ലെങ്കിൽ കേരളത്തിലെ 'വിഷു', അല്ലെങ്കിൽ തുളുവിലെ 'ബിസു' വിന് ആണ്. അതിനാൽ തുളു മാസത്തിന്റെ തുടക്കം പഗ്ഗു മുതലാണ്. തുളുവിന്റെ അവസാന മാസം 'കൊയ്ത്തു' ആണ്. എന്നാൽ കൂടുതലും ആളുകൾ പാശ്ചാത്യ കലൻഡറുകൾ ഉപയോഗിക്കുന്നതിനാൽ തുളു കലൻഡർ ജനുവരി മാസം മുതൽ രൂപകൽപന ചെയ്തിട്ടുണ്ട്.

കൂടാതെ തുളു മാസം അവസാനിക്കുന്നത് 'സംക്രാന്തി' നാളിലാണ്. അന്ന് ദേവീദേവന്മാരുടെ ക്ഷേത്രം കഴുകി പൂജിക്കുന്നു. അടുത്ത ദിവസം 'സിംഗോഡേ' കർഷകർക്കും തുളുക്കാർക്കും അവധിയാണ്. പിന്നെ അവർ ചില പുതിയ ജോലികളിൽ ഏർപ്പെടണം. തുളുകാർക്ക് ഇത് ഒരു പ്രത്യേക ദിവസമാണ്. പഗ്ഗു, ബെഷ, കാറ്തേൽ, ആട്ടി, സോണ, നിർനാൽ, ബോംതെൽ, ജാറ്ദെ, പെരാ൪ദെ, പൊയിംതേൽ, മായി, സുഗ്ഗി എന്നിങ്ങനെ 12 മാസങ്ങൾ തുളു കലൻഡറിലുണ്ട് . 2023 ഡിസംബർ 16 മുതൽ 2024 ജനുവരി 14 വരെ 'പെരാർദെ', നവംബർ 17 മുതൽ ഡിസംബർ 15 വരെ 'ജാർദെ' എന്നിങ്ങനെ 29 ദിവസത്തെ ഏറ്റവും കുറഞ്ഞ മാസങ്ങളാണ്. ജൂൺ 15 മുതൽ ജൂലൈ 16 വരെയായി 32 ദിവസങ്ങളുള്ള ദൈർഘ്യമേറിയ മാസമാണ് കാറ്തേൽ.
'കാലകോന്തെ' കലൻഡർ തയ്യാറാക്കിയത് തുളുവിലെ ആദ്യത്തെ കംപ്യൂടറൈസ്ഡ് ലിപിയായ 'തൗളവ' യുടെ ഡിസൈനർ ഡോ. പ്രവീൺ രാജ് എസ് റാവു ആണ്. തൗളവ തുളു ലിപി സോഫ്റ്റ്വെയറിന്റെ സഹായത്തോടെ കഴിഞ്ഞ 11 വർഷമായി എല്ലാ വർഷവും കലൻഡറുകൾ തയ്യാറാക്കി പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നുണ്ട്. സത്യശങ്കര ബെന്ദ്രോഡുമാണ് ഇതിന് സാങ്കേതിക പിന്തുണ നൽകുന്നത്. പുതിയ കലൻഡറിന്റെ പതിപ്പിനൊപ്പം തുളു-കന്നട-കലിക പുസ്തകവും പ്രകാശനം ചെയ്തു. ഉമേഷ് സാലിയൻ, ഡോ. പ്രവീൺ രാജ് എസ് റാവു, എസ് രാമകൃഷ്ണ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Calendar, Tulu, 11 Years, Launch, 11 years since launch of first calendar in Tulu.
< !- START disable copy paste -->