city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജന്മദിനം ആഘോഷിക്കാൻ പിതാവിനൊപ്പം പൂ വാങ്ങാൻ പോവുന്നതിനിടെ അപ്രതീക്ഷിത ദുരന്തം; നാടിന് നോവായി 11 കാരിയുടെ ദാരുണ മരണം

മഞ്ചേശ്വരം: (www.kasargodvartha.com 24.02.2022) ജന്മദിനത്തിൽ അച്ഛനോടൊപ്പം പൂ വാങ്ങാൻ പോവുകയായിരുന്ന 11 കാരി വാഹനാപകടത്തിൽ ദാരുണമായി മരിച്ചത് നാടിന് കണ്ണീരായി. മഞ്ചേശ്വരം കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെ - മംഗള ദമ്പതികളുടെ മകൾ ദീപിക (11) യാണ് മരിച്ചത്. ബങ്കര മഞ്ചേശ്വരം ജി എച് എസ് എസിലെ ആറാംതരം വിദ്യാർഥിനിയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
                 
ജന്മദിനം ആഘോഷിക്കാൻ പിതാവിനൊപ്പം പൂ വാങ്ങാൻ പോവുന്നതിനിടെ അപ്രതീക്ഷിത ദുരന്തം; നാടിന് നോവായി 11 കാരിയുടെ ദാരുണ മരണം

ബുധനാഴ്ച രാവിലെ 10 മണിയോടെ മഞ്ചേശ്വരം കീർത്തീശ്വര ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ബുധനാഴ്ച ദീപികയുടെ ജന്മദിനമായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പൂ വാങ്ങാൻ അച്ഛനോടൊപ്പം സ്കൂടെറിൽ മഞ്ചേശ്വരത്തേക്ക് പോകുമ്പോൾ എതിരെ വന്ന ഓടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ദീപിക സംഭവസ്ഥലത്തുതന്നെ മരിച്ചു. രവിചന്ദ്ര ഹെഗ്ഡെയെ ആദ്യം മംഗൽപ്പാടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജെനറൽ ആശുപത്രിയിലേക്കും പിന്നീട് മംഗ്ളൂറിലേക്കും മാറ്റുകയായിരുന്നു. സഹോദരി: ദീക്ഷ.

Keywords: News, Kerala, Kasaragod, Manjeshwaram, Top-Headlines, Student, Died, Accident, Birthday, Hospital, 11-year-old student died in an accident.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia