city-gold-ad-for-blogger
Aster MIMS 10/10/2023

Strike | രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കുതിച്ചോടുന്ന 108 ആംബുലന്‍സിലെ ജീവനക്കാര്‍ ശമ്പളമില്ലാതെ രണ്ടാം മാസത്തിലേക്ക്; കൂലിക്കായി പണിമുടക്ക് തുടരുന്നു; നിര്‍ധന രോഗികള്‍ വലയുന്നു

കാസര്‍കോട്: (www.kasargodvartha.com) രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കുതിച്ചോടുന്ന 108 ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ രണ്ടാം മാസത്തിലേക്ക്. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച പണിമുടക്ക് തുടരുകയാണ്. പണിമുടക്കിനിടയിലും വീടുകളില്‍ നിന്ന് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നുണ്ട്. അതേസമയം ഒരു ആശുപത്രിയില്‍ നിന്ന് അടുത്ത ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കും മറ്റും രോഗികളെ മാറ്റുന്നതിന് 108 ആംബുലന്‍സുകളുടെ സേവനം ലഭിക്കില്ല.
                     
Strike | രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കുതിച്ചോടുന്ന 108 ആംബുലന്‍സിലെ ജീവനക്കാര്‍ ശമ്പളമില്ലാതെ രണ്ടാം മാസത്തിലേക്ക്; കൂലിക്കായി പണിമുടക്ക് തുടരുന്നു; നിര്‍ധന രോഗികള്‍ വലയുന്നു

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഎംആര്‍ഐ എന്ന സ്വകാര്യ കംപനിക്കാണ് 108 ആംബുലന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ളത്. ശമ്പളം കംപനി അകാരണമായി തടഞ്ഞ് വെച്ചിരിക്കുന്നുവെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. സംസ്ഥാന സര്‍കാരിന്റെ കീഴിലുള്ള കേരള മെഡികല്‍ സര്‍വീസസ് കോര്‍പറേഷനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.

സംസ്ഥാനമൊട്ടാകെ 1200 ജീവനക്കാരാണ് 108 ആംബുലന്‍സിനുള്ളത്. ഇതില്‍ കാസര്‍കോട്ട് 14 ആംബുലന്‍സുകളിലായി 50 ഓളം പേര്‍ ചെയ്യുന്നു. ശമ്പളം ലഭിക്കുന്ന വരെ പണിമുടക്ക് തുടരുമെന്നാണ് ജീവനക്കാര്‍ അറിയിച്ചിട്ടുള്ളത്. എല്ലാ മാസവും ഏഴാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കാമെന്ന് കംപനി ഉറപ്പുനല്‍കിയിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
     
Strike | രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കുതിച്ചോടുന്ന 108 ആംബുലന്‍സിലെ ജീവനക്കാര്‍ ശമ്പളമില്ലാതെ രണ്ടാം മാസത്തിലേക്ക്; കൂലിക്കായി പണിമുടക്ക് തുടരുന്നു; നിര്‍ധന രോഗികള്‍ വലയുന്നു

അതേസമയം പണിമുടക്ക് നിര്‍ധനരായ രോഗികളെയാണ് ഏറെ ബാധിച്ചത്. പണം നല്‍കി സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇവര്‍ക്കുള്ളത്. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍കാര്‍ കൈക്കൊള്ളണമെന്നും നിര്‍ധന രോഗികളുടെ ദുരിതം അകറ്റണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

108 ആംബുലന്‍സ് സേവനം ലഭിക്കാത്തത് മനുഷ്യാവകാശ ലംഘനമെന്ന് വെല്‍ഫെയര്‍ പാര്‍ടി

കാസര്‍കോട്: പാവപ്പെട്ട രോഗികള്‍ക്ക് 108 ആംബുലന്‍സുകളുടെ സേവനം ലഭിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് വെല്‍ഫെയര്‍ പാര്‍ടി കാസര്‍കോട് മണ്ഡലം കമിറ്റി. ഹൃദ്രോഗിയായ ദലിത് വിദ്യാര്‍ഥി, രക്തസ്രാവമുള്ള യുവതി തുടങ്ങി നിരവധി രോഗികളാണ് അത്യാസന്ന നിലയിലായതിനാല്‍ കഴിഞ്ഞ ദിവസം ജെനറല്‍ ആശുപത്രിയില്‍ നിന്നും പരിയാരം മെഡികല്‍ കോളജിലേക്ക് പോകാന്‍ 108 ആംബുലന്‍സ് സര്‍വീസ് ലഭിക്കാതെ ചികിത്സ വൈകിയത്.

ഡ്രൈവര്‍മാരുടെ സമരം കാരണം പാവപ്പെട്ട രോഗികളുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യമാണുള്ളത്. വിഷയത്തില്‍ സര്‍കാര്‍ അടിയന്തിരമായി ഇടപെട്ട് 108 സര്‍വീസ് പുന:സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങളുയരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് നഹാര്‍ കടവത്ത് അധ്യക്ഷത വഹിച്ചു. ഫൗസിയ സിദ്ദീഖ്, അബ്ബാസ് വടക്കേക്കര, ഡി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: 108 Ambulance, Hospital, Strike, Malayalam News, Kerala News, Kasaragod News, Malayalam News, Protest, 108 Ambulance employees continue strike.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL