city-gold-ad-for-blogger

Promotion | സംസ്ഥാനത്ത് 105 എസ്‌ഐമാര്‍ക്ക് സിഐമാരായി സ്ഥാനക്കയറ്റം; കാസര്‍കോട്ട് 3 പേരെ നിയമിച്ചു

കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാനത്ത് 105 എസ്‌ഐമാരെ സിഐമാരായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. കാസര്‍കോട്ട് മൂന്ന് പേരെയാണ് സ്ഥാനക്കയറ്റം നല്‍കി നിയമിച്ചിരിക്കുന്നത്. ചീമേനിയില്‍ പി ബിജുവിനെയും വെള്ളരിക്കുണ്ടില്‍ ടി കെ ഷീജുവിനെയും ബദിയഡുക്കയില്‍ വി ആര്‍ വിനീഷിനെയുമാണ് നിയമിച്ചത്.
                  
Promotion | സംസ്ഥാനത്ത് 105 എസ്‌ഐമാര്‍ക്ക് സിഐമാരായി സ്ഥാനക്കയറ്റം; കാസര്‍കോട്ട് 3 പേരെ നിയമിച്ചു

ആഴ്ചകള്‍ക്ക് മുമ്പ് 42 സി ഐ മാര്‍ക്ക് സ്ഥലം മാറ്റം നല്‍കിയതിനെ പിന്നാലെയാണ് ഇപ്പോള്‍ 105 എസ്‌ഐമാര്‍ക്ക് സി ഐമാരായി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റ ഉത്തരവും പുറത്തിറങ്ങിയത്.

സിഐ മാരായി 10 വര്‍ഷത്തിലധികം കഴിഞ്ഞ നിരവധി പേര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കേണ്ടതുണ്ടെങ്കിലും ഒഴിവുകള്‍ ഇല്ലെന്ന് പറഞ്ഞു പ്രമോഷന്‍ നീട്ടിക്കൊണ്ട് പോവുകയാണ്. ഇപ്പോള്‍ ഡിവൈഎസ്പിമാരായ പലര്‍ക്കും അഡീഷണല്‍ എസ് പിമാരായി സ്ഥാനക്കയറ്റം നല്‍കേണ്ട സാഹചര്യവും നിലവിലുണ്ട്.

Keywords: Kerala Police News, Police Promotion, Malayalam News, Kerala News, Kasaragod News, Kasaragod Police, 105 SIs promoted as CIs.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia