ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് നിയന്ത്രണംവിട്ടു പാഞ്ഞുകയറി മുത്തശ്ശിക്കൊപ്പം കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 10 വയസുകാരന് ദാരുണാന്ത്യം
May 17, 2020, 13:25 IST
കോട്ടയം: (www.kasargodvartha.com 17.05.2020) ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് നിയന്ത്രണംവിട്ടു പാഞ്ഞുകയറി മുത്തശ്ശിക്കൊപ്പം കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 10 വയസുകാരന് ദാരുണാന്ത്യം. വാകത്താനം തേവരുചിറ വീട്ടില്‍ റെജി- മിനി ദമ്പതികളുടെ മകന്‍ റോഷന്‍ (കിച്ചു- 10) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
തേവരുചിറ ജംഗ്ഷനില്‍ മുത്തശ്ശിക്കൊപ്പം കടയില്‍ സാധനം വാങ്ങാനെത്തിയതാണ് റോഷന്‍. ഇതിനിടെയാണ് പുതുപ്പള്ളി പാറേട്ട് ആശുപത്രിയുടെ ആംബുലന്‍സും വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സും കൂട്ടിയിടിച്ച് നിയന്ത്രണംവിടുകയും കുട്ടിയുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയും ചെയ്തത്. ഉടന്‍ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍മാരായ വാകത്താനം പന്ത്രണ്ടാംകുഴി ഇലവക്കോട്ട് ലിജോ മാത്യു ഏബ്രഹാം (31), പുതുപ്പള്ളി റബര്‍ ബോര്‍ഡ് കാലായില്‍ ദിലീപ് ജോണ്‍ ഉതുപ്പ് (40) എന്നിവരെ അറസ്റ്റ് ചെയ്തു. മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
നാലുന്നാക്കല്‍ സെന്റ് ഏലിയാസ് യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റോഷന്‍. സഹോദരന്‍ റോബിന്‍ വാകത്താനം ജറുസലം മൗണ്ട് എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി.
Keywords: Kottayam, Kerala, News, Death, Boy, Ambulance, 10 year old died after ambulance hit