city-gold-ad-for-blogger

Fish Seized | കാഞ്ഞങ്ങാട് മാര്‍കറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോ മീനുകള്‍ പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com) മീന്‍ മാര്‍കറ്റില്‍ ഫിഷറീസ്, ഭക്ഷ്യസുരക്ഷാ, പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോ മീനുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. തിലാപിയ ഇനത്തില്‍ പെട്ട മീനാണ് പിടിച്ചെടുത്തത്. പഴകി ദ്രവിച്ച് ഭക്ഷ്യയോഗ്യമല്ലാതായിരുന്നു ഇവയെന്ന് അധികൃതര്‍ അറിയിച്ചു.
         
Fish Seized | കാഞ്ഞങ്ങാട് മാര്‍കറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോ മീനുകള്‍ പിടിച്ചെടുത്തു

ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നിയോഗിച്ച സംയുക്ത അന്വേഷണ സംഘം ജില്ലയില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫിഷറീസ് ഡെപ്യൂടി ഡയറക്ടര്‍ പി വി സതീശനാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഫിഷറീസ് ഓഫീസര്‍ കെ എസ് ടെസ്സി, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ അനൂപ് ജേക്കബ്, ഡോ. ബിനു ഗോപാല്‍, പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Keywords: Operation Sagar Rani, Fish Seized, Kanhangad News, Kerala News, Kasaragod News, 10 kg of fish seized.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia