city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Christmas | ക്രിസ്മസ് രാവില്‍ ശ്രദ്ധേയമായി 10 അടി ഉയരത്തില്‍ കറങ്ങുന്ന നക്ഷത്രം; സുമേഷിന്റെ കരവിരുതിന് കയ്യടി

വെള്ളരിക്കുണ്ട്: (KvarthaVartha)) റ്റാറ്റാ കൊടുക്കുന്ന പാപ്പയും, കെട്ടിടത്തിന് മുകളിലക്ക് എളുപ്പത്തില്‍ കല്ലുകയറ്റാനുപയോഗിക്കുന്ന മെഷീനും, വോളിബോള്‍ സ്മാഷര്‍ മെഷീനും ഉണ്ടാക്കി ശ്രദ്ധേയനായ വെള്ളരിക്കുണ്ട് കാറളത്തെ സുമേഷ് എന്‍ ജോണ്‍ ഇത്തവണ ക്രിസ്മസ് ആഘോഷത്തിനായി ഉണ്ടാക്കിയത് 10 അടി ഉയരത്തില്‍ കറങ്ങുന്ന നക്ഷത്രം.

Christmas | ക്രിസ്മസ് രാവില്‍ ശ്രദ്ധേയമായി 10 അടി ഉയരത്തില്‍ കറങ്ങുന്ന നക്ഷത്രം; സുമേഷിന്റെ കരവിരുതിന് കയ്യടി

പഴയ വാഷിങ് മെഷീന്റെ ഗിയര്‍ബോക്‌സും മോടോറും എല്‍ ഇ ഡി ലൈറ്റും മറ്റും ഉപയോഗിച്ചാണ് ആരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള ക്രിസ്മസ് നക്ഷത്രം സുമേഷ് ഇത്തവണ ഉണ്ടാക്കിയിരിക്കുന്നത്. ആക്രി സാധനങ്ങള്‍ കൊണ്ടാണ് സുമേഷ് ഓരോ പരീക്ഷണവും എല്ലാവര്‍ഷവും നടത്തിക്കൊണ്ടിരിക്കുന്നത്. വെള്ളരിക്കുണ്ട് ടൗണില്‍ വെല്‍ഡിംഗ് സ്ഥാപനം നടത്തിവരുന്ന സുമേഷിന്റെ ഓരോ കണ്ടുപിടുത്തവും നാടിന് അഭിമാനമായി മാറുകയാണ്.


ക്രിസ്മസ് രാവില്‍ വെള്ളരിക്കുണ്ട് ഫെറോന ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ചിന്റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ സുമേഷിന്റെ 10 ഉയരത്തിലുള്ള കറങ്ങുന്ന നക്ഷത്രം വഹിച്ചുകൊണ്ടുള്ള ഡിസ്‌പ്ലേ ജനങ്ങള്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഇതേ പള്ളിയില്‍ സുമേഷ് മുമ്പ് പള്ളിയുടെ മാതൃകയിലുള്ള നേര്‍ച്ചപ്പെട്ടി നിര്‍മിച്ച് ശ്രദ്ധേയനായിരുന്നു. ഉത്തര കേരളത്തിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമായി മാറിയ പള്ളിയിലേക്ക് നേര്‍ച്ചപ്പെട്ടി ഉണ്ടാക്കി നല്‍കിയതും കരവിരുതിന്റെ മറ്റൊരു ഉദാഹരണമാണ്.

Christmas | ക്രിസ്മസ് രാവില്‍ ശ്രദ്ധേയമായി 10 അടി ഉയരത്തില്‍ കറങ്ങുന്ന നക്ഷത്രം; സുമേഷിന്റെ കരവിരുതിന് കയ്യടി

    
കൊപ്ര ഉണക്കുന്ന യന്ത്രം, റബര്‍ പാല്‍ ഉറയൊഴിച്ചാല്‍ ഒറ്റയടിക്ക് തന്നെ നിരവധി ഷീറ്റുകള്‍ ഉണ്ടാക്കുന്ന സംവിധാനം അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ സുമേഷിന്റേതായിട്ടുണ്ട്. സ്‌കൂള്‍ കോളജ് തലങ്ങളിലെ കലോത്സവങ്ങളില്‍ ചായക്കൂട്ടൊരുക്കി നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുമേഷ് നടത്തിയിരുന്നു. വീടു നിര്‍മാണ മേഖലയില്‍ സ്റ്റീല്‍, ഗ്ലാസ് കൈവരികള്‍ വളരെ മനോഹരമായി നിര്‍മിച്ചും സുമേഷ് ശ്രദ്ധേയനായിരുന്നു. നെടിയപാലയില്‍ ജോണ്‍- ലില്ലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ലോബിസ്. ഏകമകന്‍ മിലന്‍ ജോണ്‍.


Keywords: News, Vellarikkund, Kasaragod, Kerala, Christmas, Malayalam News, Star, Festival, 10 feet spinning star on Christmas celebration. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia