T Ubaid Academy | കാസർകോട്ട് മഹാകവി ടി ഉബൈദ് മാപ്പിള കലാ അകാഡമി സ്ഥാപിക്കും; ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചു; നിര്‍മാണം നടക്കുമ്പോള്‍ 2 കോടി രൂപ കൂടി ലഭിക്കുമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ
Feb 6, 2024, 01:05 IST
കാസർകോട്: (KasargodVartha) കവിയും ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായിരുന്ന ടി ഉബൈദിന് സംസ്ഥാന ബജറ്റിൽ ആദരവ്. മഹാകവി ടി ഉബൈദ് മാപ്പിള കലാ അകാഡമിക്ക് സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചു. മൂന്ന് കോടിയാണ് അടങ്കല്‍ തുക. എസ്റ്റിമേറ്റ് തയ്യാറാക്കി നിർമാണം നടക്കുന്ന മുറക്ക് രണ്ട് കോടി രൂപ കൂടി അനുവദിക്കുമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.
ബജറ്റ് നിർദേശങ്ങളിൽ കാസർകോട് നിയോജക മണ്ഡലത്തിലെ തന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു ഇതെന്നും എംഎൽഎ വ്യക്തമാക്കി. 1902ല്‍ തളങ്കരയില്‍ ജനിച്ച ടി ഉബൈദ് കവി, സാഹിത്യകാരൻ, പ്രഭാഷകന്‍, അധ്യാപകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളിലൊക്കെ തിളങ്ങിയ പ്രതിഭയാണ്.
മലയാള സാഹിത്യത്തിനും മാപ്പിളപ്പാട്ടിനും തുളുസാഹിത്യത്തിനും നിസ്തുല സംഭാവനകള്‍ അദ്ദേഹം നൽകിയിട്ടുണ്ട്. ചന്ദ്രക്കല, ഗാനവീചി, നവരത്‌നമാലിക, ബാഷ്പധാര, സമുദായ ദുന്ദുഭി, തിരഞ്ഞെടുത്ത കവിതകള്‍, മാലിക് ദീനാര്‍, മുഹമ്മദ് ശെറൂല്‍, ഖാസി അബ്ദുല്ല ഹാജി, കന്നട ചെറുകഥകള്‍, ആവലാതിയും മറുപടിയും, ആശാന്‍വള്ളത്തോള്‍ കവിതകള്‍ കന്നടയില്‍ തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.
1972 ഒക്ടോബര്‍ മൂന്നിന് അറുപത്തി നാലാം വയസിലാണ് വാക്കുകളിൽ ലാളിത്യവും വരികളിൽ ഗാംഭീര്യവും കൊണ്ട് മനുഷ്യ മനസുകളെ കീഴടക്കിയ ടി ഉബൈദ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ സംഭാവനകൾ പുതുതലമുറക്ക് കൂടി പഠിക്കാൻ അവസരം നൽകുന്ന തരത്തിൽ മാപ്പിള കലാ അകാഡമി സ്ഥാപിതമാവുന്നതിൽ കാസർകോട്ടുകാർ ഏറെ ആഹ്ലാദത്തിലാണ്.
Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Kerala-Budget, 1 crore allocated in budget for T Ubaid Mapilakala Academy.