സ്വവര്‍ഗരതി നടത്തുന്നതായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് പണം തട്ടി; പതിനേഴുകാരനുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
Jun 8, 2017, 15:42 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2017) സ്വവര്‍ഗരതി നടത്തുന്നതായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പതിനേഴുകാരനുള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൂരിപ്പള്ളം പാലത്തടുക്കയിലെ അബ്ദുല്‍ മുത്തലിബിന്റെ പരാതിയില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പോലീസ് പള്ളങ്കോട് അടുക്ക ഹൗസിലെ മുഹമ്മദ് അസ്‌കര്‍ അലി(24), പതിനേഴുകാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ ആറിന് രാത്രി 7.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച് മുഹമ്മദ് അസ്‌കര്‍ അലി അബ്ദുള്‍ മുത്തലിബിനെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റേഡിയത്തിലെത്തിയ മുത്തലിബിനെ അസ്‌കര്‍ അലിയും പതിനേഴുകാരനും ഉള്‍പ്പെടെയുള്ള നാലംഗസംഘം മുത്തലിബിനെ മരവടി കൊണ്ട് അടിച്ചുവീഴ്ത്തുകയും കൈയിലുണ്ടായിരുന്ന അഞ്ഞൂറുരൂപ തട്ടിയെടുക്കുകയുമായിരുന്നു.
പതിനേഴുകാരനുമായി മുത്തലിബ് സ്വവര്‍ഗരതിയിലേര്‍പ്പെടുന്നുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രണ്ടുപേരും ചേര്‍ന്ന് ഭീഷണി മുഴക്കിയത്. വിസമ്മതിച്ചപ്പോള്‍ മുത്തലിബിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് അസ്‌കര്‍ അലി മുത്തലിബിനെ ഫോണില്‍ വിളിച്ച് അമ്പതിനായിരം രൂപ കൂടി ആവശ്യപ്പെട്ടു. തന്നെ പതിനേഴുകാരനെ ഉപയോഗിച്ച് അസ്‌കര്‍ അലിയും കൂട്ടാളികളും ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് ബോധ്യപ്പെട്ട മുത്തലിബ് തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടുപേര്‍ അറസ്റ്റിലായതോടെ ഇനി കേസില്‍ രണ്ടുപേര്‍ അറസ്റ്റിലാകാനുണ്ട്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Kasaragod, Kerala, Threatening, Blackmail, cash, Youth, complaint, Police, case, arrest, Blackmail: 2 arrested