city-gold-ad-for-blogger

രേഷ്മയുടെ വിയോഗം നാടിനെ നടുക്കി; മരണം പി എസ് സി വഴി ജോലി ലഭിക്കുന്നതിന് മുമ്പ്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/12/2015) മുത്തച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചതിന്റെ ദുഖം നിലനില്‍ക്കുമ്പോള്‍തന്നെ കൊച്ചുമകള്‍ പൊള്ളലേറ്റ് മരിച്ച സംഭവം നാടിനെ നടുക്കി. പടന്ന തെക്കേക്കാട്ടെ പി കെ കണ്ണന്‍ (75) മരിച്ചതിന് തൊട്ടുപിന്നാലെയാണ് കൊച്ചുമകള്‍ രേഷ്മയെ (22) കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

പി എസ് സിയുടെ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ് റാങ്ക് ലിസ്റ്റില്‍നിന്നും അഡൈ്വസ് മെമ്മോ ലഭിച്ച രേഷ്മ പോസ്റ്റിംഗ് ഓഡര്‍ പ്രതീക്ഷിച്ചുനില്‍ക്കുമ്പോഴാണ് മരണം സംഭവിച്ചത്. പി എസ് സിയുടെ എല്‍ ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിലും ഉള്‍പെട്ട രേഷ്മയ്ക്ക് അഡൈ്വസ് മെമ്മോ ലഭിക്കാനിരിക്കേയാണ് നാടിനെനടുക്കിക്കൊണ്ടുള്ള ദുരന്തം ഉണ്ടായത്. പഠനത്തിലും മറ്റും ഉന്നത നിലവാരം പുലര്‍ത്തിവന്ന രേഷ്മ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. ജോലിലഭിച്ച് നല്ലൊരു ജീവിതം മുന്നില്‍ നില്‍ക്കുമ്പോഴാണ് രേഷ്മയെ മരണം തട്ടിയെടുത്തത്.

തെക്കേക്കാട്ടെ പത്മിനി - ദാമോദരന്‍ ദമ്പതികളുടെ മകളാണ് രേഷ്മ. മരണവിവരമറിഞ്ഞ് നിരവധിപേരാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. മുത്തച്ഛന്‍ അസുഖത്തെതുടര്‍ന്ന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലായപ്പോള്‍തന്നെ രേഷ്മ കടുത്ത മനോവിഷമത്തിലായിരുന്നു. മുത്തച്ഛനോടുള്ള സ്‌നേഹവാത്സല്യം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

രേഷ്മ ഇത്തരമൊരു കടുംങ്കൈ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പുലര്‍ച്ചെ ആറ് മണിയോടെ മുത്തച്ഛന്‍ മരിച്ചവിവരം വീട്ടില്‍ അറിയിച്ചതോടെ അസ്വസ്ഥത പ്രകടിപ്പിച്ച രേഷ്മ തൊട്ടടുത്തുള്ള പിതാവിന്റെ വീട്ടിലെ ബെഡ് റൂമിലേക്ക് പോയതായിരുന്നു. പെട്ടന്നാണ് ബെഡ്‌റൂമില്‍നിന്നും നിലവിളി ഉയര്‍ന്നത്. ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി ബെഡ്‌റൂമിന്റെ വാതില്‍തകര്‍ത്ത് തീകെടുത്തുമ്പോഴേക്കും പൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. മുത്തച്ഛന്റേയും പേരക്കിടാവിന്റേയും മരണം കുടുംബത്തേയും നാട്ടുകാരേയും ഒരേപോലെ ദുഖത്തിലാഴ്ത്തി.

രേഷ്മയുടെ വിയോഗം നാടിനെ നടുക്കി; മരണം പി എസ് സി വഴി ജോലി ലഭിക്കുന്നതിന് മുമ്പ്
രേഷ്മയുടെ വിയോഗം നാടിനെ നടുക്കി; മരണം പി എസ് സി വഴി ജോലി ലഭിക്കുന്നതിന് മുമ്പ്
രേഷ്മയുടെ വിയോഗം നാടിനെ നടുക്കി; മരണം പി എസ് സി വഴി ജോലി ലഭിക്കുന്നതിന് മുമ്പ്

രേഷ്മയുടെ വിയോഗം നാടിനെ നടുക്കി; മരണം പി എസ് സി വഴി ജോലി ലഭിക്കുന്നതിന് മുമ്പ്


Updated

Related News:
ഹൃദയാഘാതംമൂലം മുത്തച്ഛന്‍ മരിച്ചവിവരമറിഞ്ഞ ഉടനെ കൊച്ചുമകളെ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി

Keywords: Trikaripur, kasaragod, Kerala, Reshma no more

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia