city-gold-ad-for-blogger

രണ്ടാഴ്ച കൊണ്ട് പിടികിട്ടാപുള്ളികളെയും വാറന്റ് പ്രതികളെയും തൂത്തുവാരി ജയിലിലെത്തിച്ചു; കാഞ്ഞങ്ങാട്ട് പിടിയിലായത് 50 ക്രിമിനലുകൾ

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.03.2022) രണ്ടാഴ്ച കൊണ്ട്  പിടികിട്ടാപുള്ളികളെയും വാറന്റ് പ്രതികളെയും തൂത്തുവാരി ജയിലിലെത്തിച്ച് കാഞ്ഞങ്ങാട് പൊലീസ്. കോടതിയെയും പൊലീസിനെയും അവഗണിച്ചു നടന്ന 50 ക്രിമിനലുകളെയാണ് പിടികൂടിയത്.

രണ്ടാഴ്ച കൊണ്ട് പിടികിട്ടാപുള്ളികളെയും വാറന്റ് പ്രതികളെയും തൂത്തുവാരി ജയിലിലെത്തിച്ചു;  കാഞ്ഞങ്ങാട്ട് പിടിയിലായത് 50 ക്രിമിനലുകൾ

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ പ്രത്യേക നിർദേശപ്രകാരം ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനിൽ രൂപീകരിച്ച പത്തംഗ സംഘമാണ് ക്രിമിനൽ ഡ്രൈവ് നടത്തുന്നത്. 308, പീഡനം, അക്രമം,സംഘർഷം ഉണ്ടാക്കൽ, അടിപിടി, വഞ്ചന തുടങ്ങിയ കേസുകളിലെ പ്രതികളാണ് അകത്തായിരിക്കുന്നത്. പൊലീസ് നടപടി തുടരുമെന്ന് ഡോ. ബാലകൃഷ്ണൻ കാസർകോട് വാർത്തയോട് പറഞ്ഞു.

ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ പി ഷൈൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളിൽ ഉൾപെട്ടവരെയാണ് കൂടുതലായി പിടികൂടിയത്. എസ് ഐമാരായ സതീഷ്,  മാധവൻ, എ എസ് ഐ ലക്ഷ്മണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ്, സജീവൻ, സുമേഷ്, പ്രഭേഷ്, ഗിരീഷ്, കമൽ, നൗശാദ് എന്നിവരാണ് പൊലീസ് സംഘത്തിലുള്ളത്.

Keywords:  50 criminals arrested, Kerala, News, Top-Headlines, Kanhangad, Police, Criminal-gang, Court, District, Accuse, Assault, Police-station, Molestation, Hosdurg, Case.



< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia